Advertisment

പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി തുടരും; ആരോഗ്യസ്ഥിതിയില്‍ പുരോഗതി

New Update

പനാജി: മനോഹര്‍ പരീക്കറെ ഗോവ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റേണ്ട സാഹചര്യമില്ലെന്ന് ബിജെപി ദേശീയസമിതി നിയോഗിച്ച മൂന്നംഗസമിതിയുടെ റിപ്പോര്‍ട്ട്.

Advertisment

പരീക്കറുടെ ആരോഗ്യസ്ഥിതിയും സംസ്ഥാനത്തെ ഭരണസാഹചര്യവും പഠിച്ച ശേഷമാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാംലാല്‍ അംഗമായ മൂന്നംഗ സമിതി ബിജെപി ദേശീയ സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

publive-image

പരീക്കറുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്നും നാളെ നടക്കുന്ന കോര്‍ കമ്മിറ്റി മീറ്റിങിന് ശേഷം ഔദ്യോഗികമായി നിലപാട് അറിയിക്കുമെന്നും റാംലാല്‍ അറിയിച്ചു. അതേസമയം പരീക്കര്‍ മുഖ്യമന്ത്രിയായി തുടരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വിനയ് ടെണ്ടുല്‍ക്കര്‍ അറിയിച്ചു.

എന്നാല്‍ മുഖ്യമന്ത്രിയുടെ അഭാവം സംസ്ഥാനത്ത് ഭരണ സ്തംഭനത്തിന് വഴിയൊരുക്കിയെന്നും ബിജെപി ഉചിതമായ നടപടി സ്വീകരിക്കണമെന്നും മുന്നണിയിലെ അംഗമായ ഗോവ അലയന്‍സ് പാര്‍ട്ടി പ്രസിഡന്റും കൃഷി മന്ത്രിയുമായ വിജയ് സര്‍ദേശായി അറിയിച്ചു.

എന്നാല്‍ പാര്‍ട്ടിക്കകത്തും പരീക്കര്‍ക്കെതിരെ നീക്കങ്ങള്‍ ആരംഭിച്ചെന്നാണ് വിവരം. കോര്‍ കമ്മിറ്റി മീറ്റിങിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ മെക്കല്‍ ലോബോ അറിയിച്ചു.

Advertisment