Advertisment

വടക്കന്‍ എമിറേറ്റുകളില്‍ എമര്‍ജന്‍സി സ്റ്റേഷനുകള്‍ തുറക്കുന്നു

New Update

ഷാര്‍ജ: അപകടങ്ങളെ അടിയന്തരമായി നേരിടുന്നതിനായി വടക്കന്‍ എമിറേറ്റുകളില്‍ ആറ് എമര്‍ജന്‍സി സ്റ്റേഷനുകള്‍ തുറക്കുന്നു. അടിസ്ഥാന സൗകര്യ വികസന മന്ത്രാലയമാണ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നത്. രാജ്യത്തെ റോഡപകട മരണനിരക്ക് കുറക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടമായാണ് എമര്‍ജന്‍സി സ്റ്റേഷനുകള്‍ ആരംഭിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

Advertisment

publive-image

ഓരോ സ്‌റ്റേഷനിലും ജോയിന്റ് സെന്റര്‍, എയര്‍ വിംഗ് ടീം, ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് സംഘം എന്നിവയുണ്ടാകുമെന്ന് മന്ത്രാലയം റോഡ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അഹമദ് അല്‍ ഹമദായി അറിയിച്ചു. ഓരോ സ്‌റ്റേഷനിലേക്കും ഹെലികോപ്റ്ററുകളും നല്‍കും. സ്റ്റേഷനോടനുബന്ധിച്ച് ഹെലിപ്പാഡും സ്ഥാപിക്കും. റോഡപകടങ്ങളുണ്ടാകുമ്പോള്‍ താമസം കൂടാതെ അപകടം പറ്റിയവരെ ആശുപത്രിയിലെത്തിക്കാന്‍ എയര്‍വിംഗ് സഹായിക്കും. ഹെലികോപ്റ്ററില്‍ സിവില്‍ ഡിഫന്‍സ്, പാരാമെഡിക്കല്‍ ടീം അംഗങ്ങളാവും സഞ്ചരിക്കുക.

കൂടാതെ റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യവും മന്ത്രാലയത്തിനുണ്ട്. ഇതിനായി എമര്‍ജന്‍സി സ്റ്റേഷനുകള്‍ക്ക് കീഴില്‍ അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം സ്‌റ്റേഷനുകള്‍ എന്ന് സ്ഥാപിക്കുമെന്നത് സംബന്ധിച്ച് കൃത്യമായ തീയ്യതി മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.

Advertisment