Advertisment

ലോകം രണ്ടു ചേരികളായി തിരിഞ്ഞ് യുദ്ധം ചെയ്യും; ഭൂമി കനത്ത ചൂടില്‍ വെന്തുരുകും; 2018 ല്‍ നേരിടാനിരിക്കുന്ന ദുരന്തങ്ങളെക്കുറിച്ച് നോസ്ട്രഡാമസ്

New Update

ലോകം ശ്രദ്ധിച്ച അനേകം പ്രശസ്ത പ്രവചനങ്ങള്‍ നടത്തിയ നോസ്ട്രഡാമസ് 2018 നെ ക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കേട്ടാല്‍ ആരും ഒന്ന് ഞെട്ടും. ആകാശത്ത് നിന്നും തീഗോളം വര്‍ഷിക്കുമെന്നും ലോകം രണ്ടു ചേരികളായി നിന്നു പോരാടുമെന്നും പ്രവചനത്തില്‍ പറയുന്നു. മാത്രമല്ല കിഴക്കന്‍ ഭാഗങ്ങള്‍ രൂക്ഷമായ പ്രകൃതിദുരന്തങ്ങള്‍ കൊണ്ട് ഭയന്ന് വിറയ്ക്കുമ്പോള്‍ പടിഞ്ഞാറന്‍ പ്രദേശത്തെ കാത്തിരിക്കുന്നത് രൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങളാണെന്നും പറയുന്നു. ഭൂമി കനത്ത ചൂടില്‍ വെന്തുരുകും. ഒരു തരിത്തണല്‍ പോലും എങ്ങും കാണാനാകില്ല.

Advertisment

publive-image

ലോകം വന്‍ മാറ്റങ്ങള്‍ക്ക് വിധേയമാകും. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ ലോകം ചേരിതിരിഞ്ഞ് യുദ്ധം ചെയ്യും. യുദ്ധമുഖത്ത് നില്‍ക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപധി കിം ജോംഗ് ഉന്നും തമ്മില്‍ വഷളായിക്കൊണ്ടിരിക്കുന്ന ബന്ധത്തോടാണ് ഉപമിച്ചിരിക്കുന്നത്. പാശ്ചാത്യ പൗരസ്ത്യ ബന്ധങ്ങള്‍ വഷളായിക്കൊണ്ടിരിക്കെ ഇപ്പോള്‍ തന്നെ വന്‍ യുദ്ധത്തിന്റെ കാഹളം മുഴങ്ങുന്നതായിട്ടാണ് വിലയിരുത്തല്‍.

ഇത് നടക്കുമോ എന്ന് സംശയിക്കുന്നവര്‍ ഏറെയുണ്ടെങ്കിലും ആഗോള താപനത്തെക്കുറിച്ചും വരള്‍ച്ചയെക്കുറിച്ചും കേള്‍ക്കുന്നതൊന്നും ശുഭകരമായ വാര്‍ത്തകളല്ല. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് പ്രവാചകനായ നോസ്ട്രഡാമസ് ശ്ലോകത്തിന്റെ രൂപത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളവയുടെ പരിഭാഷപ്പെടുത്തലിന്റെ വ്യാഖ്യാനങ്ങളാണ് ലോകത്തിന് മുന്നിലുള്ളത്. നോസ്ട്രഡാമസ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജയം അടക്കം നേരത്തേ നടത്തിയിട്ടുള്ള പ്രവചനങ്ങളെല്ലാം ഇതുവരെ സത്യമായിട്ടുണ്ട്.

ലോകത്തെ ഏറ്റവും കരുത്തുറ്റ രാജ്യത്തിന്റെ 45ാമത്തെ പ്രസിഡന്റിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് നാണംകെട്ട, വിവരക്കേട് വിളിച്ചു പറയുന്നയാളാകുമെന്നാണ്. സ്പര്‍ദ്ധ വിളിച്ചു പറയുന്നതില്‍ അസാധാരണ ധൈര്യം കാട്ടുന്നയാള്‍ നഗരത്തെ ഭീതിയുടെ നിഴലിലാക്കുമെന്നും പറഞ്ഞിരുന്നു. ഹിറ്റ്‌ലറിന്റെ വരവ്, ആറ്റം ബോംബിംഗ്, രണ്ടാം ലോകമഹായുദ്ധം, 9/11 ലെ ആക്രമണം തുടങ്ങി നടത്തിയ പ്രവചനങ്ങളെല്ലാം സത്യമായിരുന്നു.

Advertisment