Advertisment

ചെറു സിനിമകളിലൂടെ മറുനാട്ടിൽ ശ്രദ്ധ നേടി കണ്ണൂർ ചെറുതാഴം പിലാത്തറ സ്വദേശികൾ

New Update

കുവൈറ്റ്: കുവൈറ്റിൽ നടന്ന നോട്ടം ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിൽ തുടർച്ചയായി മൂന്നാം തവണയും അംഗികാരങ്ങൾ നേടി ഹ്രസ്വ സിനിമ മേഖലയിൽ തങ്ങളുടെതായ സാനിധ്യം ഉറപ്പിച്ചത് പിലാത്തറ സ്വദേശികൾ ആയ രാജേഷ് കെ.യം, ഭാര്യ നിമിഷ രാജേഷ് എന്നിവരും നരിക്കാം വള്ളി സ്വദേശിയായ രതിഷ് സി.വി യുമാണ്.

Advertisment

publive-image

നിമിഷ രാജേഷ് സംവിധാനം ചെയ്ത ഇര മികച്ച പ്രവാസി ചിത്രമായും, മികച്ച നടൻ, എന്നി അവാർഡുകൾ കുവൈറ്റിൽ നടന്ന നോട്ടം ഫിലിം ഫെസ്റ്റിലും, കൊച്ചിൻ ഷോർട്ട് ഫിലിം ഫെസ്റ്റിലും അവാർഡുകൾ നേടിയിട്ടുണ്ട്. ഈ വർഷം രാജേഷിന്റെ കഥയിൽ നിമിഷ രാജേഷ് സംവിധാനം ചെയ്ത ഫാക്ടറി എന്ന ഹ്രസ്വ സിനിമ ഇക്കൊല്ലത്തെ മികച്ച പ്രേക്ഷക ചിത്രമായും തിരെഞ്ഞെടുക്കപ്പെട്ടു.

ഈ ചിത്രത്തിനു വേണ്ടി രതീഷ് സി.വി ചായാഗ്രഹണം നിർവഹിച്ചിട്ടും ഉണ്ട്, കൂടാതെ രതിഷ് സി.വി നിർമ്മിച്ച മണ്ണ് എന്ന ഹ്രസ്വചിത്രം തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഷോർട്ട് ഫിലിം ഫെസ്റ്റിൽ സ്പെഷൽ ജ്യൂറി പുരസ്കാരം നേടുക ഉണ്ടായി. പ്രവാസ ലോകത്തും നാട്ടിലും നിരവധി അംഗികാരങ്ങളും, അഭിപ്രായങ്ങളും ആണ് ഈ സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

തിരുവനന്തപുരത്ത് വെച്ച് നടന്ന IDSFK ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഇവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുക ഉണ്ടായി.

പ്രവാസ ലോകത്തിലെ ജീവിത തിരക്കുകൾക്കിടയിലും കല സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ ചെറുതാഴത്തിന്റെ പേരും പ്രശസ്തിയു മറുനാട്ടിലും ഇവർ എത്തിച്ചിരിക്കുകയാണ്.

kuwait
Advertisment