Advertisment

പ്രളയദുരിതാശ്വാസ ധനസമാഹരണം എന്‍.ആർ.കെ ജനകിയസമിതി അവസാനിപ്പിച്ചു, സമാഹരിച്ചത് 61ലക്ഷം രൂപ.

author-image
admin
New Update

publive-image

Advertisment

എന്‍ ആര്‍ കെ ജനകിയ സമിതി സമാപന യോഗം  സിറ്റി ഫ്ലവര്‍ എം ഡി അഹമ്മദ്‌ കോയ യോഗം ഉദ്ഘാടനം ചെയ്യുന്നു.

റിയാദ് : കേരളം സാക്ഷ്യം വഹിച്ച മഹാപ്രളയത്തില്‍ സകലുതും നഷ്ട്ടപെട്ടവരെ സഹായിക്കുന്നതിനായി കേരളത്തിന്‍റെ പുനര്‍നിര്മിതിക്കായി സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥനയെ മാനിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രവാസലോകത്തെ സഹായം എത്തിക്കുന്നതിന്നായി റിയാദില്‍ സംഘടനകളുടെ പൊതുവേദിയായ എന്‍.ആർ.കെ.വെൽഫെയർ ഫോറത്തിന്റെ നേതൃത്വത്തിൽ രൂപികരിച്ച ജനകിയസമിതിയുടെ ധനസമാഹരണ പ്രവര്‍ത്തനം 18-09-2018 ന് ബത്ത അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ കൂടിയ യോഗത്തോടെ അവസാനിപ്പിച്ചു. പ്രളയ ദുരിതാശ്വാസ സംബന്ധമായി യാതൊരു വിധ ധനസമാഹരണവും എന്‍.ആര്‍.കെയുടെ പേരില്‍ ഇനിയുണ്ടാവില്ലെന്നും ഭാരാവഹികള്‍ യോഗത്തില്‍ അറിയിച്ചു.

നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ 55 ലക്ഷം രൂപയാണ് കിട്ടിയെതെന്ന് പറഞ്ഞിരിന്നു. അവസാന ഘട്ടത്തില്‍ തരാമെന്ന് ഏറ്റവര്‍ കൃത്യമായി എത്തിച്ചതിനാല്‍ മൊത്തം പിരിഞ്ഞുകിട്ടിയ തുക 61 ലക്ഷം രൂപയില്‍ എത്തുകയായിരുന്നു.എന്‍. ആര്‍. കെ ജനകിയ സമിതിയുടെ പ്രവര്‍ത്തനവുമായി സഹകരിച്ച സംഘടനകള്‍, വ്യക്‌തികൾ, സ്ഥാപനങ്ങൾ , , അദ്ധ്യാപകർ, വിദ്യാർഥികൾ, തുടങ്ങി സമൂഹത്തിലെ എല്ലാവിഭാഗം ആളുകളുടെയും സഹകരണത്തിന് എന്‍ ആര്‍ കെ ജനകിയ സമിതി നന്ദി അറിയിച്ചു .

publive-image

റിയാദ് തമിള്‍ സംഘം, അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി അലുംനി അസ്സോസിയേഷൻ തുടങ്ങിയ സംഘടനകളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയുണ്ടായി  അപ്പോള ഡിമോറ ഓ ഡിറ്റോറിയത്തില്‍ നടന്ന സമാപന യോഗത്തില്‍ ജനകിയ സമിതി ചീഫ്‌ കോര്‍ഡിനേറ്റർ  ഉബൈദ്‌ എടവണ്ണ ആമുഖം പ്രസംഗം നടത്തി. സമിതി ചെയര്‍മാന്‍ നാസർ കാരന്തൂർ അദ്ധ്യക്ഷത വഹിച്ച യോഗം ദുരിതാശ്വാസ നിധിയിലേക്ക് പത്തുലക്ഷം രൂപ സംഭാവന നല്‍കിയ സിറ്റി ഫ്ലവര്‍ എം ഡി അഹമ്മദ്‌ കോയ യോഗം ഉദ്ഘാടനം ചെയ്തു.

publive-image

അബ്ദുസമദ്‌ കൊടിഞ്ഞി സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് എന്‍.ആർ.കെ.ചെയര്‍മാന്‍ അഷ്‌റഫ്‌ വടക്കേവിള, ,ഇസ്മയില്‍ എരുമേലി ,ശിഹാബ്‌ കൊട്ടുക്കാട്, മൊയ്തീൻകുട്ടി തെന്നല, ഇമതിയാസ്‌ അഹ്‌മദ്‌ (തമിള്‍ സംഘം) സെയ്‌ഗം ഖാൻ (അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി അലുംനി അസ്സോസിയേഷൻ) കുഞ്ഞി കുമ്പള (ഒഐ സി സി ) അഡ്വ. അനീര്‍ ബാബു (കെ.എം.സി.സി) ഷൗകത്ത് നിലമ്പൂര്‍ (കേളി ) ഉമ്മര്‍ മുക്കം (ഫോർക ), ശിഹാബ് കൊട്ടുകാട്, ഇസ്മയിൽ എരുമേലി, ക്ളീറ്റസ്, വി.കെ മുഹമ്മദ്‌,മാധ്യമ പ്രവര്‍ത്തകരായ ബഷീര്‍ പാങ്ങോട് ,ഷംനാദ് കരുനാഗപള്ളി, ജയന്‍ കൊടുങ്ങല്ലൂര്‍,

റഹ്മത്തുള്ള (അല്‍ യാസ്മിന്‍ സ്കൂള്‍ ) അലി കുഞ്ഞു മുസ്ലിയാര്‍ (അലിഫ്‌ ഇന്റര്‍നാഷണല്‍ സ്കൂള്‍) ഹനീഫ മാസ്റ്റര്‍ (മോഡേണ്‍ സ്കൂള്‍ ) അലി ആലുവ,ബഷീർ മാസ്റ്റർ (ഐ.സി.എഫ് ) അജ്മൽ പി.വി.(എം.ഇ.എസ്) രാമചന്ദ്രന്‍ അറബ്കോ, സാബു ഫിലിപ്പ് (വേള്‍ഡ് മലയാളി ഫെഡറേഷന്‍) സുധീർ കുമ്മിൾ (നവോദയ) ഡോ.മജീദ് ചിങ്ങോലി, സജി കായംകുളം,നവാസ് വെള്ളിമാട്കുന്ന് ,സനൂപ് പയ്യന്നൂർ,ഷനോജ് ,ലുക്മാന്‍ പാഴൂർ,സലിം കളക്കര, ഇല്ല്യാസ്‌ സാബു (ശിഫ മലയാളി സമാജം) അബ്ദുസലാം(റിയ ), സലാം പെരുമ്പാവൂർ (റിയാദ് ടാകീസ് )

publive-image

മൈമൂന അബ്ബാസ്‌,നിസാര്‍ പള്ളിക്കശ്ശേരി (പി.ആര്‍. സി) രാജേഷ്‌ (തറവാട്) സോണി കുട്ടനാട്, ഷിഹാദ് കൊച്ചി,മാമുക്കോയ തറമ്മൽ,ഡോ.മേരി രാകേഷ്,സക്കീർ മണ്ണാർമല,സുനീര്‍ കൊല്ലം(കൊപ്ര ) നാസര്‍ വലപ്പാട് (വലപ്പാട് ചാരിറ്റി അസ്സോസിയേഷൻ) ഷകീല വഹാബ്,ഷീല രാജു ,വല്ലി ജോസ്, ബഷീര്‍ വാടാനപള്ളി ത്രിശൂര്‍ ജില്ല (സൗഹൃദവേദി) മുജീബ്‌ പൂകോട്ടൂർ (ആര്‍ ഐ സി സി ), റാഫി കൊയിലാണ്ടി , വിനോദ് (പി എസ് വി റിയാദ് ചാപ്റ്റര്‍) തുടങ്ങിയവര്‍ ആശംസകൾ നേര്‍ന്നു .ചടങ്ങിന് എന്‍ ആര്‍ കെ ജനറല്‍ കണ്‍വീനര്‍ ബാലചന്ദ്രന്‍ സ്വാഗതവും സമിതി വൈസ് ചെയർമാൻ അലവികുട്ടി ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു

Advertisment