Advertisment

നാടിനൊപ്പം റിയാദ് പൊതുസമൂഹവും സഹായഹസ്തവുമായി എന്‍ ആര്‍ കെ യും

author-image
admin
New Update

റിയാദ്: പ്രളയ കെടുതിയാല്‍  കേരളം നേരിടുന്ന പ്രതിസന്ധി മറികടക്കുവാൻ എൻ ആർ കെയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റിയാദ് പൊതുസമൂഹത്തിന്‍റെ സഹായം എത്തിക്കുന്നതിനായി മലയാളികളുടെ ഐക്യവേദിയായ എന്‍ ആര്‍ കെ വെല്‍ഫയര്‍ ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ ജനകിയ സമിതി രൂപികരിച്ചുകൊണ്ട് കഴിയുന്നത്ര സഹായം എത്തിക്കാന്‍ തിരുമാനിച്ചതായി എന്‍ ആര്‍ കെ ജനകിയ സമിതി ഭാരവാഹികള്‍ റിയാദില്‍ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Advertisment

publive-image

എന്‍ ആര്‍ കെ ജനകിയ സമിതി ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു.

ഒറ്റപ്പെട്ട സഹായങ്ങൾ കൊണ്ട് എങ്ങുമെത്തില്ല എന്നത് കൊണ്ടാണ് എൻ ആർ കെ വിവിധ സംഘടനകളെയും,സ്ഥാപനങ്ങളെയും,ഗ്രൂപ്പുകളെയും ഉൾപ്പെടുത്തി മുന്നോട്ട് പോകാൻ തുനിഞ്ഞതെന്നും .ഓരോരുത്തരും കുറഞ്ഞപക്ഷം ഒരു ദിവസത്തെ വരുമാനം എങ്കിലും സംഭാവനയായി നൽകണമെന്ന അഭ്യർത്ഥനയാണ് എൻ ആർ കെ മുന്നോട്ടു വെക്കുന്ന നിർദ്ദേശം.അതുപോലെ വരുമാനം കൂടുതലുള്ളവർ അവരവർക്ക് ഇഷ്ടമുള്ള തുക നൽകാവുന്നതുമാണ്.വിവിധ രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കകത്തു നിന്നും വൻ തോതിൽ ഭക്ഷണ സാധനങ്ങളും,അവശ്യ വസ്തുക്കളും കേരളത്തിലേക്ക് എത്തുന്നുണ്ട്.ആയതിനാൽ എൻ ആർ കെയുടെ നേതൃത്വത്തിൽ നല്ലൊരു തുക സമാഹരിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യംമെന്നും ഭാരവാഹികള്‍.

സൗദിയിലെ പ്രവാസി മലയാളി സമൂഹം ഈദ്‌ ഓണം ആഘോഷങ്ങള്‍ കഴിവുതും ഒഴിവാക്കി  കഴിയുന്നത്ര സഹായങ്ങള്‍ പ്രളയ കെടുതി അനുഭവിക്കുന്ന  ആളുകള്‍ക്ക് എത്തിക്കാന്‍ ശ്രമിക്കണമെന്നും  എന്‍ ആര്‍ കെ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു

publive-image

നാസർ കാരന്തൂർ ചെയർമാനായും,ബാലചന്ദ്രൻ ജനറൽ കൺവീനറായും,അബ്ദുസമദ് കൊടിഞ്ഞി ട്രഷറർ ആയും,ഉബൈദ് എടവണ്ണ ചീഫ് കോഡിനേറ്റർ ആയുമുള്ള വിപുലമായ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.കൂടാതെ വൈസ് ചെയർമാന്മാരായി ശിഹാബ് കൊട്ടുകാട്,അൻവാസ്, സലിം കളക്കര,യഹിയകൊ ടുങ്ങല്ലൂർ, സുധാകരൻ, അബ്ദുസ്സലാം,ഷംനാദ് കരുനാഗപ്പള്ളി എന്നിവരെയും, ഉമർ മുക്കം,ബഷീർ മാസ്റ്റർ, സുരേഷ് ശങ്കർ, ക്ളീറ്റസ് ,ബാബു കൊടുങ്ങല്ലൂർ, അബ്ദുൽ മജീദ് എന്നിവർ ജോയിന്റ്കൺവീനർമാരുമാണ്.

ഉപദേശക സമിതി അംഗങ്ങൾ. ഷഹീം മുഹമ്മദ് ഉണ്ണി , ടി.എം.അഹമ്മദ് കോയ, ബഷീർ മുസ്ലിയാരാകത്ത്, ഷാജി അരിപ്ര,  ഹംസ പൂക്കയിൽ, മജീദ് ചിങ്ങോലി, എ.ആർ.ഉണ്ണികൃഷ്ണൻ, കുഞ്ഞി കുമ്പള,  സി.പി.മുസ്തഫ,  അഷ്റഫ് വേങ്ങാട്ട്, സാം സാമുവൽ പാറക്കൽ, രാമചന്ദ്രൻ  അറബ്കോ, സൂരജ് പാണയിൽ, സഹീർ ബെഞ്ച്മാർക്ക്,  നാസർ കല്ലായി,  വി.എം അഷ്റഫ്, ഡേവിഡ് ലുക്ക്,  സോണ മോഹൻ തുടങ്ങിയവരാണ്.

publive-image

എൻ.ആർ.കെ - ദുരിതാശ്വാസ ജനകീയ സമിതിയുടെ '' നാടിനൊപ്പം റിയാദിൽ നിന്ന് " നമുക്ക് നൽകാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റവും കുറഞ്ഞത് ഒരു ദിവസത്തെ വരുമാനം എന്ന യജ്ഞം ലുലു സൗദി ഡയരക്ടർ ഷഹിം മുഹമ്മദ് ഉണ്ണി സമിതി ജനറൽ കൺവീനർ ബാലചന്ദ്രന് ഫണ്ട് നൽകി ഉദ്ഘാടനം ചെയ്യുന്നു.

 

 

Advertisment