Advertisment

സംവരണ വിഷയത്തില്‍ ഒന്നിച്ചു പോരാടാന്‍ കത്തോലിക്കാ സഭയും എൻഎസ്എസും കൈകോര്‍ക്കുന്നു !

New Update

publive-image

Advertisment

ചങ്ങനാശ്ശേരി: സാമ്പത്തിക സംവരണ വിഷയത്തില്‍ എൻഎസ്എസും കത്തോലിക്കാ സഭയും കൈകോര്‍ക്കുന്നു. സഭാ നേതൃത്വം മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയ അതേസമയം തന്നെ കത്തോലിക്കാ സഭയിലെ അല്‍മായ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹികള്‍ ചങ്ങനാശ്ശേരിയില്‍ എത്തി എൻഎസ്എസ് ജനറൽ സെക്രട്ടറിയുമായ് കൂടിക്കാഴ്ച നടത്തി.

സാമ്പത്തിക സംവരണ വിഷയത്തില്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ചിലര്‍ എതിര്‍പ്പുമായി രംഗത്തെത്തിയ പശ്ചാത്തലത്തില്‍ ഈ കൂടിക്കാഴ്ചക്ക് ഏറെ പ്രാധാന്യമുണ്ട്.

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയനിലത്തിന്റെ നേതൃത്വത്തിലാണ് നേതാക്കൾ ചർച്ച നടത്തിയത്.

സംവരണ വിഷയത്തില്‍ ഒന്നിച്ചുനീങ്ങാന്‍ ധാരണയായതായിട്ടാണ് വിവരം. ഇഡബ്ല്യുഎസ് സംവരണ വിഷയത്തിൽ മുൻകാല പ്രാബല്യത്തോടെ സംവരണം നടപ്പിലാക്കുക, സംവരണേതര വിഭാഗത്തിൽപ്പെട്ടവരുടെ നിയമനടേൺ പുതുക്കി നിശ്ചയിക്കുക, ഏതെങ്കിലും നിയമന വർഷത്തിൽ അർഹരായ ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികളെ നിയമനത്തിനായി ലഭ്യമാകാതെ വന്നാൽ അത്തരം ഒഴിവുകൾ മാറ്റിവെച്ച് തുടർ വിജ്ഞാപനങ്ങളിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളിൽ ഉറച്ച നിലപാടുമായി മുന്നോട്ട് പോകാനാണ് എൻഎസ്എസിന്റെയും കത്തോലിക്ക സഭയുടെയും നീക്കം.

സമുദായത്തെ പ്രതിനിധീകരിച്ച് ചങ്ങനാശ്ശേരി രൂപതയിൽ നിന്നുള്ള ഫാ. ജെയിംസ് കൊക്കാവയലും സംസ്ഥാന നേതാക്കളായ തോമസ് പീടികയിൽ, ബെന്നി ആന്റണി, വർഗീസ് ആന്റണി എന്നിവരാണ് രഹസ്യ കൂടിക്കാഴ്ചയിൽ പങ്കെടുത്തതെന്നാണ് വിവരം. ഈ വിഷയത്തില്‍ യുഡിഎഫ് ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്.

 

 

reservation issue
Advertisment