Advertisment

എന്‍.എസ്.എസ്. കുവൈറ്റ് വനിതാസമാജത്തിന് പുതിയ നേതൃത്വം

New Update

കുവൈറ്റ് സിറ്റി: നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈറ്റ് വനിതാസമാജം 2018-19 നടപ്പുവര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ദീപ്തി പ്രശാന്തിനെ കണ്‍വീനറായും ധന്യലക്ഷ്മിയെ ജോയിന്റ് കണ്‍വീനറായും തെരഞ്ഞെടുത്തു.

publive-image

ദീപ പ്രവീണ്‍ (അബ്ബാസിയ), ചന്ദ്രലേഖ ജയകുമാര്‍ (മംഗഫ്), രേഷ്മ സാബു പിള്ള (സാല്‍മിയ), ശാന്തി അനില്കുമാര്‍ (ഫഹാഹീല്‍), ചിത്രശ്രീനി (അബുഹലീഫ), അശ്വതി സൂരജ് (ഫര്‍വാനിയ) എന്നിവരാണ് വിവിധ ഏരിയ ഭാരവാഹികള്‍. ജയലക്ഷ്മ ഉണ്ണിത്താന്‍, ധന്യ അനീഷ്, സ്മിത സൂരജ്, ശ്രീപ്രിയ എന്നിവര്‍ ജോയിന്റ് ഏരിയ കോര്‍ഡിനേറ്റര്‍മാര്‍ ആണ്.

Advertisment