Advertisment

നഴ്‌സുമാരുടെ വേതന വര്‍ധനവ് നടപ്പാക്കാനാവില്ലെന്ന് മാനേജുമെന്റുകള്‍; ശമ്പളം വര്‍ദ്ധിപ്പിച്ചാല്‍ ചികിത്സാച്ചിലവ് കൂട്ടേണ്ടി വരും

New Update

കൊച്ചി: നഴ്‌സുമാരുടെ വേതന വര്‍ധനവ് നടപ്പാക്കാനാവില്ലെന്ന് മാനേജുമെന്റുകള്‍. മാനേജുമെന്റ് പ്രതിനിധികള്‍ മറ്റന്നാള്‍ എറണാകുളത്ത് യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ തീരുമാനിക്കും. വിജ്ഞാപനത്തിന് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെപിഎച്ച്എ സംസ്ഥാന സെക്രട്ടറി ഹുസൈന്‍ കോയ തങ്ങള്‍ അറിയിച്ചു.

Advertisment

publive-image

മുന്‍കാല പ്രാബല്യത്തോടെ വേതന വര്‍ധനവ് നടപ്പാക്കേണ്ടി വന്നാല്‍ ആശുപത്രികള്‍ പൂട്ടേണ്ടി വരും. ശമ്പളം വര്‍ദ്ധിപ്പിച്ചാല്‍ ചികിത്സാച്ചിലവ് കൂട്ടേണ്ടി വരും. ഇത് സാധാരണക്കാരന് താങ്ങാനാവില്ലെന്നും ആശുപത്രി മാനേജ്‌മെന്റുകള്‍ അറിയിച്ചു.

ഈ മാസം തന്നെ വര്‍ധിപ്പിച്ച വേതനം നല്‍കണമെന്നാവശ്യപ്പെട്ട് യുഎന്‍എ ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് നോട്ടീസ് നല്‍കും. ഇല്ലെങ്കില്‍ ആശുപത്രികള്‍ക്ക് മുന്നില്‍ സമരം ചെയ്യുമെന്ന് യുഎന്‍എ അറിയിച്ചു. മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്നും ആവശ്യം.

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ശമ്പള വര്‍ധനയ്ക്ക് 2017 ഒക്ടോബര്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യവും ഉണ്ടാകും.

ജോലിക്കു കയറുമ്പോള്‍ തന്നെ ഒരു ബി എസ് സി ജനറല്‍ നഴ്‌സിന് 20000 രൂപ ശമ്പളം ലഭിക്കും. നേരത്തെ 8975 രൂപയായിരുന്നു അടിസ്ഥാന ശമ്പളം. എഎന്‍എം നഴ്‌സുമാര്‍ക്ക് 10 വര്‍ഷം സര്‍വ്വീസുണ്ടെങ്കില്‍ 20000 രൂപ ലഭിക്കും. ആശുപത്രികളെ ആറു വിഭാഗങ്ങളായി പുനര്‍നിര്‍ണയിച്ചു.

Advertisment