Advertisment

അച്ഛന്റെ ശരീരത്തില്‍ പാര്‍ട്ടി പതാക പുതയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല: സോമനാഥ് ചാറ്റര്‍ജിയുടെ മകള്‍ അനുശീല ബസു

New Update

Advertisment

കൊല്‍ക്കത്ത : സോമനാഥ് ചാറ്റര്‍ജിയുടെ ഭൗതിക ദേഹം സിപിഎം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വയ്ക്കാനുള്ള പാര്‍ട്ടി അഭ്യര്‍ത്ഥന കുടുംബം തള്ളി. അച്ഛന്റെ ശരീരത്തില്‍ പാര്‍ട്ടി പതാക പുതയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സോമനാഥ് ചാറ്റര്‍ജിയുടെ മകള്‍ അനുശീല ബസു വ്യക്തമാക്കി.2008 ല്‍ പാര്‍ട്ടി പുറത്താക്കിയ വാര്‍ത്ത അച്ഛനോട് അറിയിച്ച രംഗവും ബസു ഓര്‍ത്തു. പുറത്താക്കിയതാണെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ കരഞ്ഞുവെന്നും ബസു ഓര്‍ക്കുന്നു.

ചാറ്റര്‍ജിയുടെ ഭൗതിക ദേഹം സിപിഎം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വയ്ക്കാന്‍ പാര്‍ട്ടി കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടെന്ന് സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര വ്യക്തമാക്കിയിരുന്നു. 2008 ല്‍ ആണവകരാറുമായി ബന്ധപ്പെട്ട് യുപിഎ സര്‍ക്കാരിനുള്ളാപിന്തുണ സിപിഎം പിന്‍വലിച്ചപ്പോള്‍ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് രാജി വയ്ക്കാനുള്ള സിപിഎമ്മിന്റെ നിര്‍ദ്ദേശം സോമനാഥ് ചാറ്റര്‍ജി തള്ളിയിരുന്നു.

തുടര്‍ന്നാണ് പുറത്താക്കപ്പെട്ടത്. പിന്നീട് പാര്‍ട്ടി ബംഗാളില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ചാറ്റര്‍ജിയെ തിരിച്ചു കൊണ്ടു വരാന്‍ പാര്‍ട്ടി ശ്രമിച്ചിരുന്നു. എന്നാല്‍ ആദ്യം പുറത്താക്കിയത് തെറ്റാണെന്ന് പാര്‍ട്ടി പറയണമെന്ന് സോമനാഥ് വ്യക്തമാക്കി. ഈ നിര്‍ദ്ദേശം പാര്‍ട്ടിക്ക് സ്വീകാര്യമാകാഞ്ഞതോടെ തിരിച്ചു വരവ് ഉണ്ടായതുമില്ല.

Somnath Chatterjee somanath chatargy
Advertisment