Advertisment

കന്യാസ്ത്രീകളുടെ സമരത്തിന് ഇന്ന് ഔദ്യോഗിക സമാപനം

New Update

nun protest against bishop franco mulakkal end up today

Advertisment

കൊച്ചി: ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റോടെ കൊച്ചിയിലെ നിരാഹാര സമരത്തിന് സമാപനം. അറസ്റ്റ് സംബന്ധിച്ച ഓദ്യോഗിക സ്ഥിരീകരണം എത്തിയതോടെ സമരം വിജയിച്ചതായി പ്രഖ്യാപിച്ച് സേവ് സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ നിരാഹാര സമരം അവസാനിപ്പിച്ചു. കുറവിലങ്ങാട് നിന്നുള്ള കന്യാ സ്ത്രീകളുടെ സാന്നിധ്യത്തിൽ ഇന്നാണ് സമരത്തിന് ഓദ്യോഗിക സമാപനം ആവുക. നീതി ഉറപ്പാകും വരെ പോരാട്ടം തുടരുമെന്ന് കന്യാസ്ത്രീകൾ പ്രതികരിച്ചു.

പതിനാലു ദിവസം മുൻപാണ് സഹപ്രവർത്തകയുടെ നീതിക്ക് വേണ്ടി5 കന്യാ സ്ത്രീകൾ  തെരുവിൽ ഇറങ്ങിയത്. പിന്തുണയുമായി വിവിധ ഇടങ്ങളിൽ നിന്നുള്ള സാംസ്‌കാരിക, സാഹിത്യ സാമൂഹ്യ പ്രവർത്തകർ, പൊതു ജനങ്ങൾ, സഭാ വിശ്വാസികൾ എന്നിവര്‍ സമരത്തില്‍ അണി ചേര്‍ന്നു. സമാനതകൾ ഇല്ലാത്ത ധാർമിക സമരത്തിന് ഐക്യ ദാർഡ്യവുമായി ഹൈക്കോടതി ജംഗ്ഷനിലേക്ക് ഒഴുകി എത്തിയവർക്കും ഇത് ചരിത്ര മുഹൂർത്തം.

എന്നാൽ നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരാൻ തന്നെയാണ് സേവ് ഔർ സിസ്റ്റേഴ്സ് ആക്ഷൻ കൌൺസിൽ തീരുമാനം. നീതി എന്നാൽ അറസ്റ്റ് മാത്രമല്ലെന്ന് സിസ്റ്റർ അനുപമ പ്രതികരിച്ചു. തുടർ സമര നടപടികൾ ചർച്ച ചെയ്യാൻ നാളെ സേവ് ഔർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ കൊച്ചിയിൽ യോഗം ചേരും. ജനകീയ സമര മുന്നണി നേതാക്കൾ അണി നിരക്കുന്ന യോഗത്തിൽ പുതിയ സമര രീതികൾ ചർച്ച ചെയ്തു തീരുമാനിക്കും. കന്യാസ്ത്രീകളുടെ സാന്നിദ്യത്തിൽ ഇന്ന് 11മണിക്ക് ആകും സമരത്തിന് ഓപചാരികമായ അവസാനം ഉണ്ടാകുക.

Advertisment