Advertisment

ഒ ഐ സി സി ഹജ്ജ് സെൽ ലഖുലേഖ പ്രകാശനം ചെയ്തു

author-image
admin
New Update

ജിദ്ദ: ഒ ഐ സി സി വെസ്റ്റേൺ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഹജ്ജ് വളണ്ടിയർ സർവീസ് സംബന്ധിച്ചുള്ള ലഘു ലേഖ പ്രകാശനം ചെയ്തു. ദൈവിക വിളിയ്ക്കു ഉത്തരം നൽകി ഹജ് തീർത്ഥാടനത്തിനെത്തുവരെ സഹായിക്കുന്നത് ആത്മ സംതൃപ്‌തി നൽകുന്നകാര്യമാണെന്നും, ആയതിനാൽ തന്നെ മറ്റു മത വിശ്വാസികളും ഒ ഐ സി സി ഹജ്ജ് വളണ്ടിയർ സെല്ലുമായി സഹകരിക്കുന്നുണ്ടെന്നും റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ പറഞ്ഞു.

Advertisment

publive-image

ഒ ഐ സി സി ഹജ്ജ് ലഘു ലേഖ' റീജണൽ കമ്മിറ്റി ട്രഷറർ ശ്രീജിത്ത് കണ്ണൂർ, ഹജ്ജ് സെൽ ലോജെസ്റ്റിക് കൺവീനർ തോമസ് വൈദ്യന് നൽകി കൊണ്ട് പ്രകാശനം ചെയ്യുന്നു.

പതിറ്റാണ്ടുകളായി ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറത്തിൽ പ്രവർത്തിക്കുനതോടപ്പം തന്നെ ഒ ഐ സി സി സ്വന്തം നിലയ്ക്കും ഹജ്ജ് സെൽ തുടങ്ങിയത് മറ്റു മത വിശ്വാസികളുടെ അഭ്യർതഥന പ്രകാരമാണ് എന്നും, അധ്യക്ഷത വഹിച്ചു കൊണ്ട് പ്രസിഡണ്ട് പറഞ്ഞു.

'ഒ ഐ സി സി ഹജ്ജ് ലഘു ലേഖ' റീജണൽ കമ്മിറ്റി ട്രഷറർ ശ്രീജിത്ത് കണ്ണൂർ, ഹജ്ജ് സെൽ ലോജെസ്റ്റിക് കൺവീനർ തോമസ് വൈദ്യന് നൽകി കൊണ്ട് പ്രകാശനം നൽകി. ലഘുലേഖ തയ്യാറാക്കിയ നാഷണൽ കമ്മിറ്റി അംഗം മനോജ് മാത്യു അടൂരിനെ ചടങ്ങിൽ വെച്ച് ആദരിച്ചു.

ഗ്ലോബൽ സെക്രട്ടറി റഷീദ് കൊളത്തറ, ഇന്ത്യൻ പിലിഗ്രിം വെൽഫെയർ ഫോറം ജനറൽ സെക്രട്ടറി ഖമർ സാദാ, ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ മാനേജിംഗ് കമ്മിറ്റി അംഗം നൂറുൽ അമിൻ, മക്ക ഒ ഐ സി സി ജനറൽ സെക്രട്ടറി ഷാജി ചുനക്കര, എ ഒ ഐ സി സി കോർഡിനേറ്റർ ഷകീൽ അഹമ്മദ്, അബ്ദുൽ മജീദ് നഹ, സമദ് കിണാശ്ശേരി, മമ്മദ് പൊന്നാനി, ഇസ്മായിൽ നീറാട്, അലി തേക്കുതോട്, നൗഷാദ് അടൂർ, അനിയൻ ജോർജ്, അഗസ്റ്റിൻ ബാബു, നാസിമുദ്ധീൻ മനണക്, ഷിബു കൂരി, രാധാകൃഷ്ണൻ കാവുബായ്, അനിൽ കുമാർ കണ്ണൂർ, ഫസലുള്ള വെളുബാലി, മുജീബ് മുത്തേടത്ത്, ജിംഷാദ് വണ്ടൂർ, അനീസ് പട്ടാമ്പി, നൗഷീർ കണ്ണൂർ, ഹാഷിം കോഴിക്കോട്, സിദ്ദിഖ് പുല്ലങ്കോട്, സകീർ അലി കണ്ണോത്ത് , മുജീബ് പാകട, അഹമ്മദ് ഷാനി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും വൈസ് പ്രസിഡന്റ് ഷൂക്കൂർ വക്കം നന്ദിയും പറഞ്ഞു.

'

 

Advertisment