ഒ ഐസിസി ഷറഫിയ ഏരിയ കമ്മറ്റി പ്രതിഷേധ ധ്വനി സംഘടിപ്പിച്ചു.

ജയന്‍ കൊടുങ്ങല്ലൂര്‍
Wednesday, February 14, 2018
ജിദ്ദ: കണ്ണൂർ എടയന്നൂർ ശുഹൈബിൻറെ നിഷ്ട്ടൂരമായ കൊലപാതകത്തിൽ പ്രതിഷേധിച്ചു കൊണ്ട് ഒഐസിസി ഷറഫിയ ഏരിയ കമ്മറ്റി പ്രതിഷേധ ധ്വനി എന്ന പേരിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
എടയന്നൂർ സംഭവത്തിലൂടെ സിപിഎമ്മീന്റെത് യഥാർത്ഥത്തിൽ ഫാഷിസ്റ്റ് മുഖമാണെന്നു ഒരിക്കൽ   കൂടി  തെളിഞ്ഞുവെന്നു മുഖ്യ പ്രഭാഷണം നടത്തിയ മുൻ  ഇന്റർനാഷണൽ ഇന്ത്യൻ സ്ക്കൂൾ ചെയർമാൻഎൻജിനീ  യർ  ഇഖ്ബാൽ പൊക്കുന്ന് അഭിപ്രായപ്പെട്ടു .
ശുഹൈബിനെ സിപിഎം വധിച്ചു എങ്കിലും ശുഹൈബിൻറെ ആത്മാവിനെയോ ആ ആത്മാവിൽ കുടികൊള്ളുന്ന കോൺഗ്രസ് ആദർശത്തെയോ കോൺഗ്രസ് പ്രസ്ഥാനത്തെയോ തകർക്കാൻ സിപിഎമ്മിന് കഴിയില്ല എന്നും  സി പി എ മ്മിൻറെ ഫാഷിസ്റ്റ് വിരുദ്ധ  കാപട്യ മുഖം മൂടി തുറന്നു കാണിക്കാനും അതിനെതിരെ പ്രചാരണങ്ങൾ സംഘടിപ്പിക്കാനും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും നിഷ്പക്ഷ രായ സാമൂഹിക പ്രവർത്തകരും ഒറ്റക്കെട്ടായി രംഗത്തു വരണമെന്നുംഅദ്ദേഹം കൂട്ടിചേർത്തു.
ഒരു വശത്ത് ഫാഷിസത്തിനും അസഹിഷ്ണുതക്കുമെതിരെതിരെ ബീഫ്  വിളമ്പി  ജാഗ്രതാ സദസ്സുകൾ  സംഘടിപ്പിക്കുകയും മറു വശത്ത് രാഷ്ട്രീയ ഫാഷിസം നടപ്പിലാക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് സമീപനമാണ് സിപിഎം സ്വീകരിക്കുന്നത് എന്നും ഇതിനെതിരെ ശക്തമായ പ്രതിരോധം ഉയർത്തി കൊണ്ട് വരേണ്ടത്  ജനാധിപത്യ കേരളത്തിന്റെ കടമയാണെന്നും കുഞ്ഞുമുഹമ്മദ് കൊടശേരി അഭിപ്രായപ്പെട്ടു .
ഭരണ കാലത്ത് എക്കാലത്തും രാഷ്ട്രീയ ഫാഷിസം നടപ്പിലാക്കുന്ന സിപിഎം ബംഗാളിലെ കഥകൾ ഓർക്കുന്നത് നന്നായിരിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.സിപിഎമ്മിന്റെ സമാനതകളില്ലാത്ത  ക്രൂരതകളുടെ ഒടുവിലത്തെ  പേര് അതാകട്ടെ  ഹൈബിന്റേതെന്നും രാഷ്ട്രീയ എതിരാളികളെ അരിഞ്ഞു വീഴ്‌ത്തുന്ന കൊലപാതക രാഷ്ട്രീയത്തിൽ നിന്നും സിപിഎം ഇനിയെങ്കിലും പിന്മാറണമെന്നും യോഗത്തിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു.
കുഞ്ഞുമുഹമ്മദ് കൊടശേരി അധ്യക്ഷം വഹിച്ച യോഗത്തിൽ അബ്ദുൽ മജീദ് നഹ, അഷ്‌റഫ് വടക്കേക്കാട്, ശ്രീജിത്ത് കണ്ണൂർ, ഹാഷിം കോഴിക്കോട്, മുജീബ് മൂത്തേടത്ത്, സഹീർ മാഞ്ഞാലി, കരീം മണ്ണാർക്കാട്, നൗഷീർ കണ്ണൂർ,രാധാകൃഷ്ണൻ കാവുമ്പായി, ഇസ്മയിൽ കൂരിപ്പൊയിൽ, ബഷീറലി പരുത്തിക്കുന്നൻ, സിബി റിയാദ്, സിദ്ദീക്ക് പുല്ലങ്കോട്,പ്രവീൺ എടക്കാട്, വിജാസ് ചിതറ, മൻസൂർ സിസി, അനീസ് പട്ടാമ്പി, യൂനുസ് കാട്ടൂർ  എന്നിവർ സംസാരിച്ചു. ഫസലുള്ള വള്ളുവമ്പാലി സ്വാഗതവും ഷിജു ജോൺ നന്ദിയും പറഞ്ഞു.
×