Advertisment

ജിദ്ദ ഒ ഐ സി സി മുഖ്യ മന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്ക് സഹായം എത്തിക്കും 

New Update
ജിദ്ദ:    മഴ കെടുതിയുടെ ദുരിതത്തിൽ കഴിയുന്നവരെ സഹായിക്കുവാൻ ഒ ഐ സി സി യും രംഗത്ത് ഇറങ്ങുവാൻ തീരുമാനിച്ചു. പരമാവധി സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കുവാനാണ് പ്രവർത്തനങ്ങൾ ജിദ്ദയിലെ സമാന മനസ്കരായ സംഘടനകളെ സംഘടിപ്പിച്ചു  നേതൃത്വം നൽകുവാനും ജിദ്ദ വെസ്റ്റേൺ റീജണൽ  കമ്മിറ്റി തീരുമാനിച്ചു. കൂടാതെ  വിവിധ മേഖലകളിലെ ദുരിതാശ്വാസ ക്യാംപുകളിൽ വസ്ത്രങ്ങളും മറ്റു ആവശ്യമായ കാര്യങ്ങളും ചെയ്തുകൊടുക്കുവാൻ അവധിയിലുള്ള കമ്മിറ്റി ഭാരവാഹികളുടെയും  പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രവർത്തിക്കാൻ സബ് കമ്മിറ്റികൾക്ക്  രൂപം നൽകി. 
Advertisment
 
publive-image
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച സബ് കമ്മിറ്റി ജനറൽ കൺവീനറായി നൗഷാദ് അടൂരിനെയും കൺവീനർമാരായി ശ്രീജിത്ത് കണ്ണൂർ, അലവിക്കുട്ടി  കണിയാമ്പറ്റ  എന്നിവരെ നിയോഗിച്ചു.  വിവിധ ജില്ലാ കോർഡിനേറ്റർമാരായി കുഞ്ഞിമുഹമ്മദ് കോടശ്ശേരി, സഹീർ മാഞ്ഞാലി, സലാം  പോരുവഴി, ഷുക്കൂർ വക്കം, അബൂബക്കർ ചെറൂപ്പ, ലത്തീഫ് മക്രേരി, അനിൽ കുമാർ പത്തനംതിട്ട, നസീർ ആലപ്പുഴ , ഇസ്മായിൽ ചോക്കാട്, അർഷാദ് എറണാംകുളം, നൗഷീർ കണ്ണൂർ എന്നിവരെയും അധികാരപ്പെടുത്തി .  നാട്ടിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ  അവധിയിലുള്ള ജിദ്ദ റീജണൽ കമ്മിറ്റിയിലെ നാഷണൽ, ഗ്ലോബൽ, ജില്ലാ, ഏരിയ കമ്മിറ്റി ഭാരവാഹികൾക്കു നിർദ്ദേശം നൽകി.

 

ദുരന്തത്തിൽ പകച്ചു നിൽക്കുകയും പിന്നിട് പരിതപിക്കുകയും ചെയ്യുന്ന പ്രവണതയ്ക്ക് അറുതിവരുത്തുവാൻ   കേരളം പോലത്തെ പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ   പരമാവധി മുൻകരുതലുകൾ സ്വികരിക്കണമെന്നും അത് ലംഘിക്കുന്നവർക്കെതിരെ ക്രിമിനൽ കുറ്റം ചാർത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ റിജിനൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ അദ്ദ്യക്ഷത വഹിച്ചു. അലി തേക്കുതോട്, സിദ്ദീഖ് പുല്ലംങ്കോട്, ഇല്ല്യാസ് കോഴിക്കോട്, തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സിക്രട്ടറി സാക്കിർ ഹുസ്സൈൻ എടവണ്ണ സ്വാഗതവും ട്രഷറർ ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.  ഈ സഹായ പ്രവർത്തനങ്ങളിൽ കൂടുതൽ വിവരങ്ങൾക്ക് 05032505929 , 0500731573 , 0556640048  എന്നി മൊബൈൽ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment