Advertisment

യു. ഡി. എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുക": ജിദ്ദ - മലപ്പുറം മുനിസിപ്പൽ ഒ ഐ സി സി

New Update

ജിദ്ദ: മലപ്പുറം മുനിസിപ്പാലിറ്റിയിൽ മത്സരിക്കുന്ന യു. ഡി. എഫിന്റെ മുഴുവൻ സ്ഥാനർഥികളെയും വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ പ്രവർത്തകരും കുടുംബങ്ങളും ആത്മാർത്ഥമായി പ്രവർത്തിക്കണമെന്ന് ജിദ്ദ മലപ്പുറം ജില്ലാ ഒ ഐ സി സി പ്രസിഡന്റ് ഹക്കീം പാറക്കൽ അഭ്യർത്ഥിച്ചു. "സാന്ത്വനം 2020" അവലോകന യോഗം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പക്ഷം പിടിച്ചുള്ള ദുർഭരണങ്ങളിൽ വീർപ്പു മുട്ടിയ സാധാരണക്കാർക്ക് തിരിച്ചടി കൊടുക്കാൻ കിട്ടിയ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും പ്രവാസികളെ നിരന്തരം അപമാനിക്കുന്ന ഇടത് നിലപാടിനെതിരെ രോഷം അറിയിക്കണമെന്നും അധ്യക്ഷത വഹിച്ച യു എം ഹുസ്സൈൻ മലപ്പുറം പറഞ്ഞു.

കേരളത്തിൽ എല്ലായിടത്തുമെന്നപോലെ മലപ്പുറത്തും യുഡിഎഫ് ഏറ്റവും നല്ല കെട്ടുറ പ്പോടെയാണ് മത്സരരംഗത്തുള്ളത്. അതിന്റെ ഭയമാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഇടത് മുന്നണി ഉന്നയിക്കുന്നത്. യു ഡി എഫിനെ തോൽപിക്കാൻ ചില വാർഡുകളിൽ സ്വന്തം സ്ഥാനാർഥിയെ അനൗദ്യോഗികമായി മരവിപ്പിച്ചു വെൽഫെയർ പാർട്ടിപോലുള്ള പാർട്ടികൾക്ക് വോട്ടുകൾ പണയപ്പെടുത്തിയ ഗതികേടിലാണ് മലപ്പുറത്തെ ഇടത് മുന്നണിയുള്ളതെന്നും യോഗത്തിൽ അഭിപ്രായങ്ങൾ ഉയർന്നു.

സതീഷ് ബാബു മേൽമുറി , സലീം നാലകത്ത് , ഫർഹാൻ കൊന്നൊല , പി കെ നാദിർഷ , സമീർ മുണ്ടുപറമ്പ് , പി ടി റഫീഖ്‌ എന്നിവർ സംസാരിച്ചു.  കുഞ്ഞാൻ പൂക്കാട്ടിൽ സ്വാഗതവും, കമാൽ കളപ്പാടൻ നന്ദിയും പറഞ്ഞു.

Advertisment