Advertisment

കേരളത്തിലെ പ്രളയം ; കുവൈറ്റ് ഒഐസിസി ഓണം ആഘോഷങ്ങള്‍ മാറ്റിവെച്ചു

New Update

കുവൈറ്റ് : കുവൈറ്റ് ഒഐസിസി ഓണം ആഘോഷങ്ങള്‍ മാറ്റിവെച്ചു .

Advertisment

ആഘോഷം മാറ്റിവെച്ചു കൊണ്ട് ഒഐസിസി പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര അറിയിക്കുന്നത് ഇങ്ങനെ...

കുവൈറ്റ് ഒഐസിസിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ളതുപോലെ, ഈ വർഷവും "ഓണം -ഈദ് സംഗമം" നടത്താൻ ആലോചനയുണ്ടായിരുന്നുവെങ്കിലും, നമ്മുടെ നാട്ടിൽ അപ്രതീക്ഷിതമായ് ഉണ്ടായിക്കൊണ്ടിരിക്കുന്ന പേമാരിയിലും, പ്രളയ ദുരന്തത്തിലും കേരളം അകപ്പെട്ടു പോയിരിക്കുകയാണ്.

ഓരോ നിമിഷവും അശുഭകരമായ വാർത്തകളാണ് നാം ശ്രവിച്ചുകൊണ്ടിരിക്കുന്നത്. ധാരാളം ആളുകൾ പ്രളയ ദുരന്തത്തിൽ അകപ്പെടുകയും, രക്ഷാപ്രവർത്തനങ്ങൾ തന്നെ അവതാളത്തിലാക്കുകയും ചെയ്യുന്നു. ഈയൊരവസ്ഥയിൽ ഒഐസിസി ആഘോഷങ്ങൾ മാറ്റിവച്ചു കൊണ്ട്, അതിനായി സമാഹരിക്കാൻ കരുതിയിരുന്ന സാമ്പത്തികം കേരളത്തിന് ഒരു "കൈ " സഹായം എത്തിക്കുന്നതിനു വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ "പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് " നല്കുന്നതിനായി കഴിഞ്ഞ ദിവസം കൂടിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു.

ആയതിനാൽ എല്ലാ ഒഐസിസിയുടെ കേന്ദ്ര- പോഷക - ജില്ലാ ഭാരവാഹികളും, മറ്റ് എല്ലാ അംഗങ്ങളും ഈ ഉദ്യമത്തിൽ തങ്ങളാൽ കഴിയുന്ന തുക സംഭാവനയായി യൂത്ത് വിംഗ് പ്രസിഡന്റ് ജോബിൻ ജോസിന്റെ (Ph:No: - 60336032, 50400382) പക്കൽ ആഗസ്റ്റ് 20-)o തിയതിക്കകം ഏല്പിച്ചു കൊണ്ട് ഒഐസിസിയുടെ ഈ മഹത് കൃത്യത്തിൽ പങ്കാളികളാവണമെന്ന് അഭ്യർത്ഥിച്ചു കൊള്ളുന്നു.

kuwait
Advertisment