Advertisment

ഒ ഐ സി സി കുവൈറ്റ് യൂത്ത്‌വിങ്ങ് കൊല്ലം ജില്ലാ കമ്മിറ്റി രൂപീകരിച്ചു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റ് ഒഐസിസി സെൻട്രൽ കമ്മിറ്റി ഓഫീസിൽ ഒഐസിസി യൂത്ത്‍വിങ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ജോബിൻ അവറുകളുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കുവൈറ്റ് ഒഐസിസി യൂത്ത് വിങ് കൊല്ലം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റ്: ഷഫീഖ് മയൂര, വൈസ് പ്രസിഡന്റ്: അമീൻ കൊട്ടാരക്കര, ജനറൽ സെക്രട്ടറി : ദിലീഷ് ജഗന്നാഥ്, ട്രെഷറർ : ജോർജി ജോർജ്, സെക്രട്ടറി : മനു ബാബു, സെക്രട്ടറി : ഷംനാസ് ഇബ്രാഹിംകുട്ടി.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബോണി സാം മാത്യു അമീൻ ആലഞ്ചേരി ജയ്സൻ എന്നിവരെയും തെരഞ്ഞെടുത്തു.

സ്ത്രീപീഡനങ്ങളുടെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും, കസ്റ്റഡി മരണങ്ങളുടെയും കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ സര്‍വ്വകാല റിക്കാര്‍ഡാണിട്ടത്.  വാളയാറിലെ പിഞ്ചു പെണ്‍കുട്ടികളടെ ദൂരൂഹമായ കൊലപാതകം    കേരളത്തിന്റെ മനസാക്ഷിയെ എന്നും കുത്തി നോവിച്ചുകൊണ്ടിരിക്കും. പൊലീസും,   പ്രോസിക്യുഷനും ഒത്ത് കളിച്ചാണ് ആ കേസിലെ പ്രതികളെ രക്ഷപ്പെടുത്തിയത്. വരാപ്പുഴയിലെ ശ്രീജിത്തും, ഇടുക്കിയിലെ രാജ്കുമാറുമെല്ലാം പൊലീസ് കസ്റ്റഡിയില്‍ ക്രൂരപീഡനങ്ങള്‍ക്ക് വിധേയമായാണ് കൊല്ലപ്പെട്ടത്. എൽ ഡി എഫിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ആകണം നമ്മുടെ വോട്ട് എന്ന് നിയുക്ത പ്രസിഡന്റ് ഷെഫീക്ക് മയൂര അഭിപ്രായപ്പെട്ടു.

ഇല്ലിയാസ് പുതുവന്ചേരി സ്വാഗതവും ജോർജ്ജി ജോർജ്ജ് നന്ദിയും പറഞ്ഞു.

Advertisment