Advertisment

ശുഹൈബിനെ അരിഞ്ഞു തള്ളിയവർക്കൊപ്പം ഭരണം പങ്കിടുന്ന കോൺഗ്രസ് കമ്മറ്റികൾ പിരിച്ചു വിടണം. ഓ.ഐ.സി.സി. മലപ്പുറം ജില്ലാ കമ്മറ്റി 

author-image
admin
Updated On
New Update
റിയാദ്: ശുഹൈബിന്റെ കൊലയാളികളുമായി കൂട് ചേർന്ന് മലപ്പുറം ജില്ലയിലെ പല ഭാഗങ്ങളിലും കോൺഗ്രസിന്റെ പ്രാദേശിക നേതൃത്വത്തങ്ങൾ ഭരണം പങ്കിടുന്ന ഒരു സാഹചര്യം നിലവിലുണ്ട്. ഇത്  യഥാർത്ഥ കോൺഗ്രെസ്സുകാരെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാൻ സാധിക്കില്ല. ഒരു വശത്തു സി.പി.എമ്മിനെ എതിർക്കുക മറുവശത്തു അവരുമായി കൂട്ട് ചേർന്ന് അധികാരം പങ്കിടുക, അത് പഞ്ചായത്തായാലും,  മുന്സിപ്പാലിറ്റിയായാലും ഏതൊരു പ്രാദേശിക ഭരണ സമിതികൾ ആയാലും. ഇത്തരത്തിലുള്ള അധികാര കൊതിയന്മാരാണ്  കോൺഗ്രസിന്റെ ശാപം എന്ന് ഓ.ഐ.സി.സി.  റിയാദ് മലപ്പുറം ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു.
Advertisment
ഇത്തരത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ട് മലപ്പുറം ജില്ലയിലെ പല ഭാഗങ്ങളിലും നമ്മുക്ക് കാണാൻ സാധിക്കും.  അതാത് പ്രദേശങ്ങളിലെ മുന്നണികളിലെ ചെറിയ തർക്കങ്ങൾ  രമ്യമായി പരിഹരിക്കുന്നതിനു പകരം അത് ഊതി വിറപ്പിച്ചു വലുതാകുന്നതിൽ അതാത് പ്രദേശങ്ങളിലെ അധികാര കൊതിയന്മാരായ ചോട്ടാ നേതാക്കന്മാർക്ക് വലിയ പങ്കുണ്ട്.  അങ്ങനെ പ്രശ്നങ്ങൾ  ഉണ്ടാക്കിയാലെ അവർക്ക് അധികാര സ്ഥാനങ്ങളിൽ എത്താൻ സാധിക്കൂ. ഇതനുവദിക്കരുത്. ഇവർ നേത്രത്വത്തെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കും. ഇത് വിശ്വസിച്ചു നേത്രത്വം ഈ ഘടകങ്ങൾക്കെതിരെ നടപടിയെടുക്കില്ലഎന്നും ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു
publive-image
അങ്ങനെ മുന്നണിയിലെ ഏതെങ്കിലും കക്ഷിയുമായി  അഭിപ്രായ വ്യത്യാസം ഉണ്ടങ്കിൽ പ്രതിപക്ഷത്തിരിക്കട്ടെ. എന്തിനാണ് നമ്മുടെ സഹോദരനെ യാതൊരു ദക്ഷ്യണ്യവുമില്ലാതെ കൊത്തി നുറുക്കിയ കിരാതന്മാരുമായി അധികാരം പങ്കുവെക്കുന്നത്. ഇത്തരത്തിൽ ആരെങ്കിലും മലപ്പുറം ജില്ലയിൽ ഉണ്ടങ്കിൽ അത്തരത്തിലുള്ള ഭരണ സമിതി പിരിച്ചു വിടാൻ ഡി.സി.സി. മുൻകൈയെടുക്കണമെന്നു ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഇത്തരക്കാർക്കെതിരെ നമ്മുടെ നേത്രത്വത്തിന്റെ നിഷ്ക്രിയത്വമാണ്  അത്ഭുതം.  ഇത്തരക്കാരെ  പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകണം.  അതിനു കെ.പി.സി.സിയും ഡി.സി.സി.യും നേത്രത്വം കൊടുക്കണമെന്ന് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
യു.ഡി.എഫ്. ഒറ്റക്കെട്ടായിട്ടാണ് ഇത്തരത്തിലുള്ള തീരുമാനമെടുക്കേണ്ടത്. അരിയിൽ ഷുക്കൂറിനെയും  ഇടയന്നൂരിലെ ശുഹൈബിനെയും  അരിഞ്ഞു തള്ളിയവർക്കൊപ്പം നിൽക്കുന്നവർക്ക് അവരുടെ പേര് പറഞ്ഞു മുതല കണ്ണീർ ഒഴുക്കാൻ അവകാശമില്ലെന്ന് ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു അതെന്തിന്റെ പേരിലയാലൂം.
Advertisment