Advertisment

ഒ.ഐ.സി.സി. കോഴിക്കോട് ജില്ല കമ്മറ്റി യാത്രയപ്പ് നൽകി

author-image
admin
New Update

റിയാദ്: കോഴിക്കോട് ജില്ലാ ഒ.ഐ.സി.സി. റിയാദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റിയാദിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്ക്കാരിക പ്രവർത്തകനും, ഒ.ഐ.സി.സി. ഭാരവാഹിയുമായ റൂബി മാർക്കോസ് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോകുന്നതിന്റെ ഭാഗമായി ഷിഫ അൽ ജസീറ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച യാത്രയപ്പ് പരിപാടിയിൽ സംഘടനാ നേതാക്കളും വിവിധ സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.

Advertisment

publive-image

പ്രസിഡണ്ട് മുനീർ കോക്കല്ലൂരിന്റ അധ്യക്ഷതിയിൽ നടന്ന പരിപാടിയിൽ സെൻട്രൽ കമ്മറ്റി വൈ:പ്രസിഡണ്ട് രഘുനാഥ് പറശ്ശിനിക്കടവ് പരിപാടിയുടെ ഉൽഘാടനം നിർവ്വഹിച്ചു.മോഹൻദാസ് വടകര ആമുഖ പ്രഭാഷണം നടത്തി.

ചടങ്ങിൽ ആശംസകൾ നേർന്നു കൊണ്ട് സംഘടനാ ഭാരവാഹികളും, സുഹൃത്തുക്കളുമായ റസാഖ് പൂക്കോട്ടുപാടം, മുഹമ്മദലി കൂടാളി, അബ്ദുള്ള വല്ലാഞ്ചിറ, സലീം കളക്കര, ഷാജി കുന്നിക്കോട്, വർഗ്ഗീസ് എറണാകുളം, യഹ്യയ കൊടുങ്ങല്ലുർ ,നസറുദ്ധീൻ വി.ജെ. ഷംനാദ് കരുണാഗപള്ളി, മൈമൂന അബ്ബാസ്, ഷഫീഖ് കിനാലൂർ, ജമാൽ എരഞ്ഞിമാവ്,സക്കീർ ധാനത്ത്, സലാം തെന്നല, ബഷീർ കോട്ടയം, ഷാജി പാനൂർ, റോയ് വയനാട്, ഷുക്കൂർ ആലുവ, ജോർജ്ജ് എറണാകുളം, ഹർഷാദ് എം.ടി, അശ്റഫ് മേച്ചീരി ,ഷമീർ ബാബു, എന്നിവർ സംസാരിച്ചു.

ചടങ്ങിൽ ആദരവുകൾ നൽകി കൊണ്ട് ജില്ലാ കമ്മറ്റിയുടെ മൊമന്റോ നവാസ് വെള്ളിമാടുകുന്ന് കൈമാറി, അബ്ദുറഹിമാൻ കീഴരിയ്യൂർ, നാസർ കല്ലറ, സജീർ പൂന്തുറ ഷഫാദ് അത്തോളി എന്നിവർ ഷാൾ അണിയിച്ചു, നൗഷീർ, ശിഹാബ് കൈതപ്പെയിൽ, നാസർ മാവൂർ ,ജംഷീർ മണാശ്ശേരി, അനാർ ഹർഷാദ് എന്നിവർ റൂബി മാർക്കോസിനും കുടുംബത്തിനും ഉപഹാരങ്ങൾ നൽകി.

ചടങ്ങിൽ റൂബി മാർക്കോസ് നന്ദി പ്രസംഗം നടത്തി.തുടർന്ന് നടന്ന സംഗീത പരിപാടിയിൽ അരുൺ സക്കറിയ, ജോബി, ഫിദ ബഷീർ കോട്ടയം, ഷസ ഹർഷാദ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.അബ്ദുൽ കരീം കൊടുവള്ളി സ്വാഗതവും, റഫീഖ് എരഞ്ഞിമാവ് നന്ദിയും രേഖപ്പെടുത്തി.

ജാബിർ പൂനൂർ, മാസിൻ ചെറുവാടി, ജോൺ കക്കയം, വൈശാഖ് വടകര, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

 

Advertisment