Advertisment

"മേൽ രാത് - 2018" പെരുന്നാൾ വിരുന്നൊരുക്കി ഒ ഐ സി സി

author-image
admin
New Update

റിയാദ് : ഈദ് ആഘോഷത്തിന്റെ ഭാഗമായി റിയാദിലെ കുടുംബങ്ങൾക്ക് പെരുന്നാൾ വിരുന്നൊരുക്കി ഒ ഐ സി സി റിയാദ് പാലക്കാട്‌ ജില്ല കമ്മിറ്റി. മേൽ രാത് - 2018 എന്ന പേരിൽ നോഫാ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ഈദ് ആഘോഷത്തിൽ സൗത്ത് ഇന്ത്യയുടെ യുവ പിന്നണി ഗായകൻ നിഖിൽ മാത്യുവിന്റെയും ആശ ഷിജുവിന്റേയും നേതൃത്വത്തിൽ സംഗീത സായാഹ്നം ഒരുക്കുകയായിരുന്നു.

Advertisment

publive-image

ഒ ഐ സി സി റിയാദ് പാലക്കാട്‌ ജില്ല അധ്യക്ഷൻ ഫൈസൽ ബാഹസ്സൻ അധ്യക്ഷനായ ഉദഘാടന വേദിയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ശ്രീ കുഞ്ഞി കുമ്പള ഉദ്ഘടനം നിർവഹിച്ചു.

publive-image

സഫാമക്ക പ്രതിനിധി യഹിയ ചെമ്മാണിയോട്, സിറ്റി ഫ്ലവർ പ്രധിനിധി സുബിൻ, പ്രമോദ് പൂപ്പാല, സൈദലവി വിളയൂർ, ഹകീം പട്ടാമ്പി, റസാഖ് പൂക്കോട്ടുപാടം, ഇസ്മായിൽ എരുമേലി, സജി കായംകുളം, നവാസ് വെള്ളിമാടുകുന്ന്, രഘുനാഥ്, സുലൈമാൻ മുണ്ടൂർ, വൈശാഖ്, രാധാകൃഷ്‌ണൻ, അനസ് മതേങ്കാട്ടിൽ, കരീം ആലത്തൂർ, നസീർ വള്ളികപറ്റ എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ രാജു പപ്പുള്ളി സ്വാഗതവും അനസ് കൂട്ടുപാത നന്ദിയും പറഞ്ഞു.

publive-image

സലാം തെന്നല, ആയിഷ മനാഫ് എന്നിവർ പരിപാടികളുടെ അവതരണം നിർവഹിച്ചപ്പോൾ റിയാദിലെ യുവ ഗായകരായ പ്രമോദ് തിക്കോടി, ഷഫീക് വാഴക്കാട്, നൈല ജാനിസ് എന്നിവരും സംഗീത നിശക്ക് സാക്ഷിയായി. കൂടാതെ റിയാദ് ബ്രദർസ് ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കിയ നിരവതി കലാപരിപാടികളും ഒരുക്കിയിരുന്നു.ജോസ് ജോർജ്, അബ്ദുറഹ്മാൻ, ഹസാർ മണ്ണാർക്കാട്, യൂസഫ് കൂട്ടുപാത, മോഹമ്മേദലി പെരുവെമ്പ്, ഷാജഹാൻ ആലത്തൂർ എന്നിവർ നേതൃത്വം നൽകി.

publive-image

Advertisment