Advertisment

83 കാരന് 30 വയസ്സുകാരി വധുവായി.

New Update

83 കാരന്‍ 30 കാരിയെ വിവാഹം കഴിച്ചത് ഭാര്യയുടെയും മക്കളുടെയും സമ്മതത്താല്‍.

Advertisment

publive-image

വംശം നിലനിര്‍ത്താന്‍ 83 കാരന്‍ തന്നെക്കാള്‍ 53 വയസ്സ് പ്രായക്കുറവുള്ള സ്ത്രീയെ രണ്ടാം ഭാര്യയായി വിവാഹം കഴിച്ചു.

ഭാര്യയും രണ്ടു പെണ്മക്കളും ,അവരുടെ ഭര്‍ത്താക്ക ന്മാരും കൊച്ചുമക്കളും ഒക്കെ ഇപ്പോഴും ജീവിച്ചിരു പ്പുണ്ട്. ഇവരുടെയൊക്കെ സമ്മതത്തോടെയാണ് ഈ രണ്ടാം വിവാഹം അത്യധികം ആര്‍ഭാടപൂര്‍വ്വം നടന്നതെന്ന കാര്യമാണ് ഏറെ രസാവഹം.

publive-image

രാജസ്ഥാനിലെ കരോളി പട്ടണത്തിനടുത്തുള്ള

സെമാര്‍ത്ത ഗ്രാമത്തിലെ സമ്പന്നനായ സുഖ് റാം ഭൈരവ യാണ് 83 മത്തെ വയസ്സില്‍ 30 കാരിയെ വിവാഹം കഴിച്ചത്.

ആദ്യഭാര്യയാണ് നവവധുവിനെ സ്വീകരിച്ചത്. രണ്ടു പെണ്മക്കളും കൊച്ചുമക്കളും ചേര്‍ന്നാണ് മംഗളഗീതം ആലപിച്ചത്. ഗ്രാമത്തിലെ പഞ്ചായത്ത് പ്രതിനിധികളും ഗ്രാമത്തലവനും വിവാഹത്തിനു നേതൃത്വം നല്‍കി. സമീപത്തുള്ള 12 ഗ്രാമങ്ങളിലെ ആളുകളെ വിവാഹപത്രിക നല്‍കി ക്ഷണിച്ചിരു ന്നു. ബാന്‍ഡ് മേളങ്ങള്‍ , നൃത്തം എന്നിവയുടെ അകമ്പടിയോടെ സുഖ് റാം, നവവരന്റെ വേഷ ഭൂഷാദികള്‍ അണിഞ്ഞ് കുതിരപ്പുറത്തുകയറി രാജകീയ പ്രൌഡിയോടെയാണ് ഗ്രാമം ചുറ്റി വിവാഹമണ്ഡപത്തില്‍ എത്തിച്ചേര്‍ന്നത്.

publive-image

ഇന്നലെ 18/02/18 ( ഞായറാഴ്ച ) നടന്ന ഈ ആഡംബര വിവാഹശേഷം വിപുലമായ വിവാഹ സദ്യ അതിഥികള്‍ക്കെല്ലാം നല്‍കപ്പെട്ടു.

നവവധു രമേശി റാണി തൊട്ടടുത്ത ഗ്രാമവാസി യാണ്. സുഖ് റാം ഭൈരവയുടെ ആദ്യഭാര്യ രൂപമതി യാണ് വധുവിനെ തെരഞ്ഞുപിടിച്ചതും വിവാഹത്തിനു നിര്‍ബന്ധിച്ചതും.

publive-image

സുഖ് റാം - രൂപമതി ദമ്പതികള്‍ക്ക് മൂന്നു മക്കളാ യിരുന്നു. രണ്ടു പെണ്ണും ഒരാണും. മകന്‍ രോഗം മൂലം 30 മത്തെ വയസ്സില്‍ മരമടഞ്ഞു. ഡല്‍ഹിയില്‍ കരാര്‍ ജോലിക്കാരനായിരുന്ന സുഖ് റാമിന് ഡല്‍ഹിയിലും രാജസ്ഥാനിലെ ഗ്രാമത്തിലുമായി സ്വത്തുക്കള്‍ ധാരാളമുണ്ട് , പോരാത്തതിന് നല്ല ബാങ്ക് ബാലന്‍സും. രാജസ്ഥാനില്‍ കൃഷിസ്ഥലം ഉള്‍പ്പെടെ 70 ഏക്കര്‍ സ്വന്തമായുണ്ട്.

ഭരിച്ച സ്വത്തും സമ്പാദ്യവും അന്യര്‍ കൊണ്ടുപോ കുമെന്നും തങ്ങളുടെ വംശം ഇല്ലാതാകുമെന്നുമുള്ള ഭീതി യാണ് ഈ രണ്ടാം വിവാഹത്തിനു ഭാര്യയുള്‍പ്പെടെ യുള്ള കുടുംബാംഗങ്ങളെ പ്രേരിപ്പിച്ച പ്രധാനഘടകം.

publive-image

നവവധു എത്രയും പെട്ടെന്ന് ഗര്‍ഭവതിയാകാനും ആണ്‍കുഞ്ഞിനു ജന്മം നല്‍കാനും വേണ്ടി ഒരാഴ്ചത്തെ പ്രത്യേക പൂജാ വിധികള്‍ ഇന്നുമുതല്‍ അവിടെ നടക്കുകയാണ്.

പെണ്മക്കള്‍ കുടുംബത്തിനു ശാപവും ,അന്യയുമാ ണെന്ന വികലമായ വിശ്വാസം പേറുന്ന ഉത്തരേന്ത്യന്‍ ജനസമൂഹത്തില്‍ പെണ്‍കുട്ടികള്‍ മാത്രമുള്ള വീടുകളില്‍ അന്യരില്‍ നിന്ന് ആണ്‍കുട്ടികളെ ദത്തെടുക്കുന്നതും ,ആണ്‍കുട്ടി പിറക്കാനായി ഭര്‍ത്താവ് രാണ്ടാം വിവാഹം കഴിക്കുന്നതുമൊക്കെ സര്‍വ സാധാരണയാണ്. നമ്മള്‍ മൂക്കത്ത് വിരല്‍ വയ്ക്കുമ്പോള്‍ അവരത് അഭിമാനകരമായി കാണുന്നു.

Advertisment