Advertisment

ഒമാനിൽ കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവച്ച പുതിയ തൊഴില്‍ വീസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങി

author-image
ഗള്‍ഫ് ഡസ്ക്
New Update

മസ്‌കറ്റ്‌ : ഒമാനിൽ കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവച്ച പുതിയ തൊഴില്‍ വീസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങി.രാജ്യത്ത് നേരത്തെ സന്ദര്‍ശന വീസകളും വീണ്ടും അനുവദിച്ചു തുടങ്ങിയിരുന്നു.

Advertisment

publive-image

രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കായി ഒക്ടോബര്‍ ഒന്ന് മുതല്‍ ഒമാനിലെ വിമാനത്താവളങ്ങളും തുറന്നിട്ടുണ്ട്.രാജ്യത്തെ കൊറോണ കേസുകള്‍ കുറഞ്ഞതിന് പിന്നാലെ തൊഴില്‍ മേഖല വീണ്ടും സജീവമായിരുന്നു.

ഈ സാഹചര്യത്തില്‍ പുതിയ തൊഴില്‍ വീസ അനുവദിക്കുന്നത് കമ്പനികള്‍ക്കും തൊഴിലാളികള്‍ക്കും ഏറെ ആശ്വാസം നല്‍കും.

uae news oman news
Advertisment