Advertisment

ഒമാനിൽ അടുത്ത വർഷം മുതൽ തൊഴിൽ വിസ ഫീസ്​ വർധിക്കും

New Update

publive-image

മസ്​കത്ത്​: ഒമാനിൽ അടുത്ത വർഷം മുതൽ വിദേശികളുടെ തൊഴിൽ വിസക്കായുള്ള ഫീസ്​ വർധിക്കും. അഞ്ച്​ ശതമാനമായിരിക്കും വർധിക്കുക. പുതുതായി അനുവദിക്കുന്ന തൊഴില്‍ പെര്‍മിറ്റിനും കാലാവധി കഴിഞ്ഞ് ഇ പുതുക്കുന്നതിനും അധിക ഫീസ് നല്‍കണം.

നിലവിലെ ഫീസ് 300 റിയാലാണ്. ഇതിന്റെ സ്ഥാനത്ത് 315 റിയാല്‍ നല്‍കേണ്ടി വരും. സ്വദേശി തൊഴിലാളികള്‍ക്കായി പുതുതായി രൂപീകരിച്ച തൊഴില്‍ സുരക്ഷാ സംവിധാനത്തലേക്ക് ഈ അധിക തുക മാറ്റിവെക്കുമെന്ന് തൊഴില്‍ മന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Advertisment