Advertisment

സ്‌കൂളുകളില്‍ ഓഗസ്റ്റ് 31 ആരംഭിക്കാനിരുന്ന ഓണപ്പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട്

New Update

publive-image

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തുടര്‍ച്ചയായി സ്കൂളുകള്‍ക്ക് അവധി നല്‍കേണ്ടിവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓഗസ്റ്റ് 31 ആരംഭിക്കാനിരുന്ന ഓണപ്പരീക്ഷ മാറ്റിവച്ചു.  1 മുതൽ 10 വരെ ഉള്ള ക്ലാസുകളില്‍ ഈ മാസം 31 നു തുടങ്ങാനിരുന്ന ഒന്നാം പാദ വാർഷിക പരീക്ഷകളാണ് മാറ്റിവച്ചിട്ടുള്ളതെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചത്.

നിര്‍ത്താതെ പെയ്യുന്ന പേമാരിയും സ്‌കൂളുകളില്‍ മിക്കതും ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവര്‍ത്തിക്കുന്നതും കണക്കിലെടുത്താണ് ഒന്നാംപാദ വാര്‍ഷിക പരീക്ഷ മാറ്റിവച്ചതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. വി. മോഹൻകുമാർ, ഐ. എ. എസ്  അറിയിച്ചു.

ഒന്നു മുതല്‍ പത്തു വരെ ഉള്ള ക്ലാസ്സുകളിലെ പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നാലെ അറിയിക്കും

mazha
Advertisment