Advertisment

കുവൈറ്റില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്‌

New Update

കുവൈറ്റ് : കുവൈറ്റിലെ അബ്ദലി റോഡില്‍ നടന്ന വാഹനാപകടത്തില്‍ ഡ്രൈവര്‍ കൊല്ലപ്പെട്ടു. യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു . വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിരുന്നു.

Advertisment

publive-image

അപകടത്തില്‍പ്പെട്ട ഇരുവരും വാഹനത്തിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഇരുവരെയും പുറത്തെടുത്തപ്പോഴേക്കും ഡ്രൈവറുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പരിക്കേറ്റ യുവാവിനെ ജഹ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

kuwait kuwait latest
Advertisment