Advertisment

നിങ്ങള്‍ക്ക് ഇതുവരെ റേഷന്‍കാര്‍ഡില്ലേ?, എങ്കില്‍ പരിഭ്രാന്തി വേണ്ട; കയ്യില്‍ ഒരു സ്മാര്‍ട്ട്‌ഫോണുണ്ടെങ്കില്‍ റേഷന്‍കാര്‍ഡിന് വീട്ടിലിരുന്നും അപേക്ഷ സമര്‍പ്പിക്കാം!

New Update

ഡല്‍ഹി: രാജ്യമൊട്ടാകെ ഒറ്റ റേഷന്‍കാര്‍ഡ് പദ്ധതിയ്ക്ക് വഴിയൊരുങ്ങുകയാണ്. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ ഭാഗമായാണ് രാജ്യമെമ്പാടും ഒരേ റേഷന്‍കാര്‍ഡ് ഏകികൃതമാക്കുന്നത്. സര്‍ക്കാരിന്റെ റേഷന്‍ അര്‍ഹരായവരിലേക്ക് മാത്രം എത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി കൂടിയാണ് ഇത്.

Advertisment

publive-image

കാര്‍ഡുടമകള്‍ക്ക് രാജ്യത്തെ ഏത് റേഷന്‍ കടകളില്‍ നിന്നും റേഷന്‍ വാങ്ങാന്‍ കഴിയും എന്നതാണ് സവിശേഷത. ഇ പിഒഎസ് മെഷീനുകളിൽ സ്ഥാപിച്ചിരിക്കുന്ന ആധാർ അധിഷ്ഠിത തിരിച്ചറിയൽ സംവിധാനമാണ് ഗുണഭോക്താവിനെ തിരിച്ചറിയാനായി ഉപയോഗിക്കുന്നത്.

നിലവിൽ 14 സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ആന്ധ്രാപ്രദേശ്, ഹരിയാന, കർണാടക, കേരളം, മദ്ധ്യപ്രദേശ് , രാജസ്ഥാൻ, മഹാരാഷ്ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒക്കെ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.

രാജ്യത്ത് വന്‍ നേഷന്‍ വന്‍ കാര്‍ഡ് സംവിധാനം നടപ്പിലാക്കിയതിനു ശേഷം ആളുകള്‍ക്ക് ഒരു റേഷന്‍ കാര്‍ഡ് ഉണ്ടായിരിക്കണം എന്നതിനാണ് കൂടുതല്‍ പ്രാധാന്യം ഉണ്ടായത്. റേഷന്‍ ലഭിക്കാന്‍ മാത്രമല്ല ഒരു തിരിച്ചറിയല്‍ കാര്‍ഡായും പ്രവര്‍ത്തിക്കുന്നു എന്നതിനാലാണ് റേഷന്‍ കാര്‍ഡിന് ഇത്രയേറെ പ്രാധാന്യം വര്‍ധിച്ചത്.

ഏതൊരാള്‍ക്കും പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ പോലെ പ്രധാനമാണ് റേഷന്‍കാര്‍ഡും. നിങ്ങള്‍ക്ക് ഇതുവരെ ഒരു റേഷന്‍കാര്‍ഡ് ഇല്ലെങ്കില്‍ പരിഭ്രാന്തരാകേണ്ട ആവശ്യം ഇല്ല. നിങ്ങളുടെ കയ്യില്‍ സ്മാര്‍ട്ട്‌ഫോണുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വീട്ടിലിരുന്ന് തന്നെ ഓണ്‍ലൈന്‍ വഴി റേഷന്‍കാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കാം. ഇതിനായി എല്ലാം സംസ്ഥാനങ്ങളും വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്.

നിങ്ങള്‍ ഏത് സംസ്ഥാനക്കാരനായാലും അതത് സംസ്ഥാനത്തെ വെബ്‌സൈറ്റിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എപിഎല്‍, ബിപിഎല്‍, അന്ത്യോദയ കുടുംബങ്ങള്‍ എന്നിങ്ങനെ മൂന്നുതരം റേഷന്‍കാര്‍ഡുകളാണ് ഉള്ളത്.

വളരെ പാവപ്പെട്ട കുടുംബങ്ങളെയാണ് അന്ത്യോദയ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്. വ്യക്തികളുടെ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിഭാഗക്കാരെ തീരുമാനിക്കുന്നത്. ഓരോ വിഭാഗക്കാരുടെയും റേഷന്‍ കാര്‍ഡില്‍ ലഭിക്കുന്ന സാധനങ്ങളുടെ നിരക്കും അളവും വ്യത്യാസമായിരിക്കും. ഗ്രാമീണ, നഗര പ്രദേശങ്ങളില്‍ ഈ അളവ് വ്യത്യാസപ്പെടാം.

ഒരു വ്യക്തിക്ക് റേഷൻ കാർഡ് ലഭിക്കുന്നതിന് ഇന്ത്യയിലെ പൗരനായിരിക്കേണ്ടത് നിർബന്ധമാണ്.വ്യക്തിക്ക് മറ്റേതെങ്കിലും സംസ്ഥാനത്തിന്റെ റേഷൻ കാർഡ് ഉണ്ടായിരിക്കാനും പാടില്ല.റേഷന്‍കാര്‍ഡ് ആരുടെ പേരിലാണോ എടുക്കുന്നത് അവര്‍ക്ക് 18 വയസ്സ് കഴിയുകയും വേണം.

18 വയസ്സിന് താഴെയുള്ള കുട്ടികളെ മാതാപിതാക്കളുടെ റേഷൻ കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു കുടുംബത്തിന് കുടുംബനാഥന്റെ പേരില്‍ ഒരു കാര്‍ഡ് മതിയാകും. റേഷന്‍കാര്‍ഡില്‍ പേരു ചേര്‍ക്കുന്ന കുടുംബാഗങ്ങള്‍ക്ക് ഗൃഹനാഥനുമായി അടുത്ത ബന്ധം ഉണ്ടായിരിക്കണം. അതിനുമുമ്പ് ഒരു റേഷൻ കാർഡിലും കുടുംബത്തിലെ ഒരു അംഗത്തിനും പേര് ഉണ്ടായിരിക്കരുത്.

one nation one card raton card
Advertisment