Advertisment

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പി'നു ഭരണഘടനാ ഭേദഗതി ഉള്‍പ്പെടെ വേണ്ടിവരും.അമിത് ഷായുടെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ ആശയത്തിനെതിരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് രംഗത്ത് . ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ നിയമവശങ്ങളെക്കുറിച്ച് വേണ്ടത്ര കൂടിയാലോചന ഇല്ലാതെ ഇക്കാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനം എടുക്കാനാകില്ലെന്നാണ് റാവത്തിന്‍റെ നിലപാട്.

മുഴുവന്‍ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തണമെന്ന ആവശ്യവുമായി അമിത് ഷാ ഇന്നലെ കേന്ദ്ര നിയമ കമ്മീഷന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിലപാട് വ്യക്തമാക്കിയത്.

ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ തെരഞ്ഞെടുപ്പ് സമയത്ത് കാലാവധി അവസാനിക്കാത്ത നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കേണ്ടി വരും. കാലാവധി അവസാനിച്ച നിയമസഭകളുടെ കാലാവധി തെരഞ്ഞെടുപ്പ് വരെ നീട്ടിക്കൊടുക്കുകയും ചെയ്യണം. നിയമസഭകളുടെ കാലാവധി വെട്ടിക്കുറയ്ക്കുകയോ നീട്ടിക്കൊടുക്കുകയോ ചെയ്യണമെങ്കില്‍ ഭരണഘടനാ ഭേദഗതി ഉള്‍പ്പെടെയുള്ള നടപടികള്‍ ആവശ്യമാണ്. അതുകൊണ്ടു തന്നെ സമീപകാലത്തൊന്നും എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടക്കില്ലെന്ന പ്രായോഗിക നിലപാടാണ്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചിരിക്കുന്നത് .

bjp election 19
Advertisment