Advertisment

ഓൺലൈൻ പഠനത്തിനായി വിദ്യാർഥികൾക്ക് കേരളാ ബാങ്കുവഴി പലിശരഹിത വായ്പ അനുവദിക്കണം: സജി മഞ്ഞക്കടമ്പിൽ

New Update

കോട്ടയം : ഓൺലൈൻ ക്ലാസുകൾ തുടങ്ങിയ സാഹചര്യത്തിൽ ഓൺലൈൻ പഠന സൗകര്യങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ഇൻറർ നെറ്റ്, ലാപ്ടോപ്പ് ഉൾപ്പടെയുള്ള ക്രമികരണങ്ങൾ ഒരുക്കാനായി സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള കേരളാ ബാങ്കിൽ നിന്നും അടിയന്തിരമായി പലിശരഹിത വായ്പ അനുവദിക്കണം എന്ന് കേരളാ കോൺഗ്രസ് (എം ) കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

Advertisment

publive-image

പഠനസൗകര്യമില്ലാത്തതിന്റെ പേരിൽ വയനാട്ടിലെ ആദിവാസി വിദ്യാർത്ഥിനി അനഹയുടെ ജീവൻ പൊലിഞ്ഞത് വിദ്യാഭ്യാസ വകുപ്പ് മുൻ കരുതൽ ഇല്ലാതെ ഓൺ ലൈൻ ക്ലാസ് ആരംഭിച്ചതിന്റെ ദുരന്തഫലമാണെന്നും സജി ആരോപിച്ചു.

കെഎസ്സി(എം)കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഡിഡിഇ ഓഫീസ്പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എസ്.സി. (എം) ജില്ലാ പ്രസിഡന്റ്‌ നോയൽ ലൂക്ക് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് രാഗേഷ് ഇടപ്പുര മുഖ്യ പ്രസംഗം നടത്തി. ജെയ്സൺ ചെമ്പകശ്ശേരി, മെൽബിൻ പറമുണ്ട, അശ്വിൻ പടിഞ്ഞാറേക്കര, ടോം കണിയാരശേരിൽ, റോഷൻ ജോസ് എന്നിവർ പ്രസംഗിച്ചു.

online class
Advertisment