സംസ്ഥാനത്തെ ഡിജിറ്റല്‍ വിദ്യാഭ്യാസ രീതി ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി; എംഎച്ച്ആര്‍ഡിയുടെ റിപ്പോര്‍ട്ടില്‍ കേരളത്തെ മികച്ച മാതൃകയാക്കി അവതരിപ്പിച്ചു; ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയം നിജപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, July 30, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കിയ ഡിജിറ്റല്‍ വിദ്യാഭ്യാസ രീതി ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എംഎച്ച്ആര്‍ഡി രാജ്യത്തെ വിദൂര വിദ്യാഭ്യാസ മുന്നേറ്റങ്ങളെ സംബന്ധിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ കേരളത്തെ മികച്ച മാതൃകയാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്.

ഡിജിറ്റല്‍ ക്ലാസ് റൂം, ഓണ്‍ലൈന്‍ പ്രവേശനം, കമ്പ്യൂട്ടര്‍ അധിഷ്ഠിത പഠനം തുടങ്ങി എംഎച്ച്ആര്‍ഡി നിര്‍ദ്ദേശിച്ച 16 മാനദണ്ഡങ്ങളില്‍ കേരളം പതിനഞ്ചും നേടിയിട്ടുണ്ടെന്ന് ഈ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പൊതുവിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ് നന്നായി നടക്കുന്നുണ്ടെങ്കിലും സ്വകാര്യ മേഖലയില്‍ ഓണ്‍ലൈന്‍ ക്ലാസിന്റെ സമയം നിജപ്പെടുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

×