Advertisment

ഇന്ത്യൻ സ്വാതന്ത്ര്യ സമരവും വാരിയൻകുന്നനും”; കെ ഇ എൻ കുഞ്ഞഹമ്മദിന്റെ പ്രഭാഷണം വെള്ളിയാഴ്ച

New Update

ജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഓൺലൈൻ വെബ്ബിനാറിൽ പ്രശസ്ത ചിന്തകനും എഴുത്തുകാരനും സാഹിത്യകാരനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ് "ഇന്ത്യൻ സ്വാതന്ത്ര്യ സമരവും വാരിയൻ കുന്നനും" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു.

Advertisment

10.07.2020 വെള്ളിയാഴ്ച വൈകുന്നേരം സൗദി സമയം അഞ്ചു മണിക്കാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി അധിനിവേശ ശക്തികളോട് സന്ധിയില്ലത്ത പോരാട്ടം നടത്തിയ നമ്മുടെ പൂർവ പിതാക്കന്മാരുടെയും ദേശീയ നേതാക്കന്മാരുടെയും ചരിത്രങ്ങളെ തമസ്കരിച്ചും സ്വാതന്ത്ര്യ ദാഹികളായ രക്തസാക്ഷികളും പോരാളികളും വരും തലമുറയ്ക്ക് വേണ്ടി ബാക്കിവച്ച സത്യസാക്ഷ്യങ്ങളെ തച്ചുടച്ചും ഫാഷിസ്റ്റ് ഭരണകൂടം തേരോട്ടം നടത്തുന്ന വർത്തമാനകാല സാഹചര്യത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി "ഇന്ത്യൻ സ്വാതന്ത്ര്യ സമരവും വാരിയൻ കുന്നനും" എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ പ്രഭാഷണ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Join Zoom Meeting

https://us02web.zoom.us/j/89371637790

Meeting ID: 893 7163 7790

saudi news gulf news
Advertisment