Advertisment

സൗഹൃദവേദി; ഓൺലൈൻ ഈദ് സൗഹൃദ ഒത്തുചേരൽ ശ്രദ്ധേയമായി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: ബലിപെരുന്നാളിനോടനുബന്ധിച്ച് പാലക്കാട് സൗഹൃദവേദി ഓൺലൈൻ ഈദ് സൗഹൃദ ഒത്തുചേരൽ സംഘടിപ്പിച്ചു.സമൂഹത്തിലെ നാനാ മേഖലകളിലുള്ള പ്രമുഖരുടെ പങ്കാളിത്തവും ഉള്ളു തുറന്ന ചർച്ചകൾ കൊണ്ടും ഒത്തുചേരൽ ശ്രദ്ധേയമായി.എം.പി രമ്യാ ഹരിദാസ് ഉദ്ഘാടനം നിർവ്വഹിച്ചു.

Advertisment

publive-image

'സാമൂഹ്യമായി അകലം പാലിക്കുമ്പോഴും ഹൃദയം കൊണ്ട് അടുക്കാനുള്ള സന്ദർഭമാണ് ഓരോ ആഘോഷങ്ങളെന്നും മാനവിക സഹോദര്യത്തിന്റെ സന്ദേശമാണ് ഈദ് വിളംബരം ചെയ്യുന്നതെന്നും അവർ പറഞ്ഞു.

പ്രമുഖ പണ്ഡിതനും ജമാഅത്തെ ഇസ്ലാമി സംസ്ഥാന കമ്മിറ്റിയംഗവുമായ അബ്ദുൽ ഹകീം നദ് വി പെരുന്നാൾ സന്ദേശം നൽകി.'പ്രതീക്ഷയുടെയും സമർപ്പണത്തിന്റെയും സന്ദേശമാണ് ബലിപെരുന്നാൾ നൽകുന്നതെന്നും ദൈവത്തിനു മുന്നിൽ സർവ്വസ്വം സമർപ്പിക്കാൻ തയ്യാറുള്ളവർക്ക് വിജയം സുനിശ്ചിതമാണെന്നും പ്രതിസന്ധി നിറഞ്ഞ കാലത്ത് പ്രയാസപ്പെടുന്നവർക്ക് സേവനം ചെയ്യാൻ മുന്നോട്ടു വരാനുള്ള പ്രചോദനമാണ് ഈദ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൗഹൃദവേദി ചെയർമാൻ പ്രഫ.ശ്രീ മഹാദേവൻപിള്ള അധ്യക്ഷത വഹിച്ചു.

റവ.ഫാദർ ജോസഫ് ചിറ്റിലപ്പിള്ളി, പ്രമുഖ സാംസ്കാരിക പ്രവർത്തകൻ കെ.പി.എസ് പയ്യനടം,

റിട്ട. എസ്.പി വിജയൻ, റിട്ട. എസ്.പി.ക്യാമ്പ് കമാന്റന്റ് സുരേന്ദ്രൻ, റിട്ട. ഡി.വൈ.എസ്.പി. വി എസ് മുഹമ്മദ് കാസിം, ബഷീർ ഹസൻ നദ് വി, എ.പി.നാസർ, പ്രഫ.മുരളി, അരുൺ, ഷാഫി, മാത്യു താഴക്കാട്ട്, ലെത്തീഫ് കരിങ്ങനാട്, വാസുദേവൻ, ഹൈദരലി മേപ്പറമ്പ്, മുരളീധരൻ, ഷാജി മുണ്ടൂർ, അബ്ദുല്ല ഹസനാർ, മോഹനകൃഷ്ണൻ, എം.പി.മത്തായി മാസ്റ്റർ, എം.സുലൈമാൻ, ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു.

കൺവീനർ അഡ്വ.ഗിരീഷ് നൊച്ചുള്ളി സ്വാഗതവും ജനറൽ സെക്രട്ടറി എൻ.സി. ഫാറൂഖ് നന്ദിയും പറഞ്ഞു.

online
Advertisment