Advertisment

കുവൈറ്റില്‍ 60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യം വിടേണ്ടി വന്നേക്കും

New Update

കുവൈറ്റ്‌ :കുവൈറ്റില്‍ 60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യം വിടേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ട്‌ . പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ നൽകിയ നിർദ്ദേശത്തിൽ യൂണിവേഴ്സിറ്റി ബിരുദ ധാരികൾ അല്ലാത്ത 60 വയസും അതിൽ കൂടുതലുമുള്ളവരുമായ പ്രവാസികൾ ഒരു വർഷത്തിനുള്ളിൽ രാജ്യം വിടാനും ആവശ്യമായ റെസിഡൻസി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ തയ്യാറാകണമെന്നും അറിയിച്ചിട്ടുണ്ട്.

Advertisment

publive-image

ഈ വിഭാഗത്തിൽ പെടുന്ന ആളുകൾക്ക് അടുത്ത വർഷം മുതൽ താമസ രേഖ പുതുക്കി നൽകില്ലെന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു .ഇതിനകം ഒരു വർഷത്തേക്ക് താമസ രേഖ പുതുക്കിക്കിയവർക്ക് ഭേദഗതി നിർദേശങ്ങൾ വന്നില്ലെങ്കിൽ അടുത്ത വര്ഷം രാജ്യത്ത് തുടരാൻ കഴിയില്ല.

സർക്കാരിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം യൂണിവേഴ്‌സിറ്റി ഡിഗ്രി കൈവശം ഇല്ലാത്ത 60 വയസ്സ് തികഞ്ഞ 83,562 പ്രവാസികളാണ് രാജ്യത്തുള്ളത് . ഇവരിൽ 15,847 പേർ നിരക്ഷരരാണ് .

വായിക്കാനും എഴുതാനും അറിയുന്ന 24,000 ത്തോളം പേരും  പ്രാഥമിക വിദ്യാഭ്യാസം നേടിയവർ 10,000 പേരും ഇന്റർമീഡിയറ്റ് സ്കൂൾ തലത്തിലുള്ള ഡിപ്ലോമ കൈവശമുള്ളവർ 16,000 പേരും എന്നിങ്ങനെയാണ് പ്രായ പരിധി തികഞ്ഞവരുടെ എണ്ണം.

 

kuwait kuwait latest
Advertisment