Advertisment

പിഎസ്‌സി റാങ്കു പട്ടിക റദ്ദാക്കുന്നത് പിന്‍വാതില്‍ നിയമനം നടത്താന്‍: ഉമ്മന്‍ചാണ്ടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: പുതിയ ലിസ്റ്റ് നിലവില്‍ വരുന്നതിന് മുന്‍പ് പിഎസ്‌സി റാങ്കു പട്ടിക റദ്ദാക്കുന്നത് പിന്‍വാതില്‍ നിയമനം നടത്താനെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി.

മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുയായിരുന്നു അദ്ദേഹം. അനുവിന്റെ ആത്മഹത്യയ്‌ക്കെതിരായ ജനരോഷത്തില്‍ നിന്നും സര്‍ക്കാരിന് ഓടിയൊളിക്കാനാവില്ല.

ഈ ആത്മഹത്യ സര്‍ക്കാര്‍ സൃഷ്ടിച്ചിതാണ്. സീനിയോറിറ്റി തര്‍ക്കം പരിഹരിച്ചിരുന്നെങ്കില്‍ ഇത്തരം ഒരു ദാരുണ സംഭവം ഒഴിവാക്കാമായിരുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കെപിസിസി മുന്‍ പ്രസിഡന്റ് എംഎം ഹസ്സന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നാരങ്ങനീര് നല്‍കി ഉപവാസം അവസാനിപ്പിച്ചു.

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, വൈസ് പ്രസിഡന്റുമാരായ ശൂരനാട് രാജശേഖരന്‍, ശരത്ചന്ദ്ര പ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, പാലോട് രവി, മണക്കാട് സുരേഷ്, പഴകുളം മധു, എംഎം നസ്സീര്‍, എംഎല്‍എമാരായ വിഎസ് ശിവകുമാര്‍, എം വിന്‍സന്റ്, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, പന്തളം സുധാകരന്‍, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

trivandrum news oommen chendy
Advertisment