Advertisment

കെപിസിസിയ്ക്ക് പുതിയ അധ്യക്ഷന്‍ വരുമെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും; ഇതൊക്കെ ജനമോചനയാത്ര പൊളിക്കാനുള്ള ശ്രമമമെന്ന് ഹസന്‍

New Update

കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ നേതാവ് വരുമെന്ന രീതിയിലുള്ള പ്രചാരണത്തിന്റെ ലക്ഷ്യം തന്റെ ജനമോചന യാത്ര പൊളിക്കുകയാണെന്ന ആരോപണവുമായി കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസന്‍. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി ചര്‍ച്ചയൊന്നും നടന്നിട്ടില്ല. നിലവില്‍ പ്രചരിക്കുന്നത് എല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് തീരുമാനമെടുക്കുമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

 

publive-image

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമായിരുന്നു ചെന്നിത്തലയുടെ മറുപടി.

publive-image

ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് മാത്രമേ കേരളത്തിലെ കോണ്‍ഗ്രസിന് പുതിയ അമരക്കാരന്‍ ഉണ്ടാകു എന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യാഴാഴ്ച്ച പറഞ്ഞത് .

 

publive-image

Advertisment