Advertisment

അന്നത്തെ മാധ്യമ വിചാരണയിലും ഇന്നത്തെ മീഡിയ ആക്ഷേപങ്ങളിലും കുലുക്കമില്ലാതെ ഉമ്മന്‍ ചാണ്ടി. അന്ന് സരിതയുടെ പേരില്‍ ആക്ഷേപിച്ചവര്‍ക്കെതിരെ അതിന്‍റെ നൂറിരട്ടി ശക്തിയില്‍ സ്വപ്നയുടെ കരിനിഴല്‍ പതിക്കുമ്പോഴും ദൈവമാണ് ശരണമെന്നും ഒ സി ! നിയമസഭാംഗത്വത്തിന്‍റെ അമ്പതാം വേളയില്‍ ജനപ്രിയതയില്‍ ഒന്നാമനായി പുതുപ്പള്ളിക്കാരന്‍ ! 

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

Advertisment

ഇന്നേയ്ക്ക് 5 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ മാധ്യമങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടി എന്ന നേതാവ് എന്തായിരുന്നു എന്ന് ചോദിച്ചാല്‍ 'ഭീകരം'  എന്നേ ഉത്തരമുണ്ടാകൂ. ആരൊക്കെയോ ചേര്‍ന്ന് പടച്ചുവിട്ട ഒരു ആരോപണത്തിന്‍റെ പേരില്‍ തെരുവിലിട്ട് കൊത്തിക്കീറിയ നിലയിലായിരുന്നു 5 വര്‍ഷം മുമ്പത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി.

അന്നത്തെ ആ ആരോപണങ്ങളൊക്കെ ഒരു പുകമറയാക്കി കേരള രാഷ്ട്രീയത്തിന്‍റെ ആകാശത്ത് പറന്നു കളിച്ചുകൊണ്ടിരുന്നതില്‍ അതിനുശേഷമുള്ള ഈ 5 വര്‍ഷങ്ങളിലും ഒരിക്കല്‍പോലും ഉമ്മന്‍ ചാണ്ടി പരിഭവിച്ചിട്ടില്ല.

അതിനിടയില്‍ ഒരു കേസും അറസ്റ്റ് ഭീഷണിയും വരെ ഉയര്‍ന്നു. അന്നും ഉമ്മന‍് ചാണ്ടി പതറിയതേയില്ല. അതിനൊക്കെ ഒറ്റക്കാരണമേ ഉണ്ടായിരുന്നുള്ളു; ദൈവം ഉണ്ടെന്ന അടിയുറച്ച വിശ്വാസം.

ദൈവമാണ് ശരണം !

ഉമ്മന്‍ ചാണ്ടിയുടെ ആ വിശ്വാസം അരക്കിട്ടുറപ്പിച്ചിരിക്കുന്നതും അതേ ദൈവമാണ്. അന്ന് സരിതയായിരുന്നെങ്കില്‍ ഇന്ന് സ്വപ്ന. അന്ന് ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനെതിരെ ആരോപണമുണ്ടായി 3 ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു.

publive-image

അതില്‍നിന്നും ഒരു തെളിവുമില്ലാതെ ആ കേസങ്ങനെ കിടക്കുന്നു. ഇപ്പോള്‍ പിണറായിയുടെ ഓഫീസിലെ ഒന്നാമത്തെ ഉദ്യോഗസ്ഥന്‍ മുതല്‍ മന്ത്രിസഭയില്‍ ഇടവും വലവും ഇരിക്കുന്ന മന്ത്രിമാര്‍ വരെ എന്‍ഐഎയുടെയും ഇഡിയുടെയും ഓഫീസുകള്‍ കയറിയിറങ്ങുന്നു.

ആരോപണങ്ങള്‍ സോളാര്‍ പോലെ ചുമ്മാ തട്ടിപ്പുകേസല്ല, രാജ്യദ്രോഹവുമായിവരെ ബന്ധപ്പെട്ടതാണ്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളെ വരെ അന്ന് അവഹേളിക്കാന്‍ ശ്രമം നടന്നെങ്കില്‍ ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ കള്ളക്കടത്തുകേസില്‍ അകപ്പെട്ടു കഴിഞ്ഞു.

മന്ത്രിമാരുടെ മക്കള്‍ക്കെതിരെ പരസ്യമായ ആരോപണങ്ങള്‍ ഫോട്ടോ സഹിതം ഉയര്‍ന്നു കഴിഞ്ഞു. ഉന്നതരുടെ പല മക്കള്‍ക്കും സ്വര്‍ണക്കടത്തിലും മയക്കുമരുന്നുകടത്തിലുമുള്ള ബന്ധങ്ങള്‍ മറനീക്കി പുറത്തുവരുന്നു.

publive-image

പക്ഷേ ഉമ്മന്‍ ചാണ്ടിയ്ക്ക് ഇപ്പോഴും ഒരു കുലുക്കവുമില്ല, അദ്ദേഹത്തിന്‍റെ മക്കള്‍ക്കും ആരോപണങ്ങളുടെ ഒരു പോറല്‍പോലും ഏറ്റിട്ടില്ല. ഇന്നും ഉമ്മന്‍ ചാണ്ടിക്ക് ഒരേ ഒരുത്തരം - ' ഞാന്‍ ദൈവ വശ്വാസിയാണ് '

മാധ്യമങ്ങളുടെ പ്രായശ്ചിത്തം !

മാധ്യമങ്ങളുടെ കാര്യത്തില്‍ അവര്‍ ഉമ്മന്‍ ചാണ്ടിയോട് ഒരു പ്രായശ്ചിത്തം ചെയ്യുകയാണെന്ന് തോന്നിപ്പോകുകയാണ്. കേരളത്തില്‍ ഒരു നേതാവിനും ചരിത്രത്തില്‍ ഇന്നേവരെ ലഭിച്ചിട്ടില്ലാത്ത വാര്‍ത്താ പ്രാധാന്യമാണ് നിയമസഭയില്‍ അമ്പതാണ്ടുകള്‍ തികയ്ക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

publive-image

മാതൃഭൂമിയും മനോരമയുമൊക്കെ രണ്ടു പേജുകള്‍ വീതം ഉമ്മന്‍ ചാണ്ടിക്കായി നീക്കിവച്ചിരുന്നു. മലയാളത്തിലെ മുഴുവന്‍ ചാനലുകളും അഭിമുഖങ്ങള്‍ നല്‍കിക്കഴിഞ്ഞു. അതിനുപുറമേ മന്ത്രിമാര്‍, സിനിമാ സംവിധായകര്‍, താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരും ഉമ്മന്‍ ചാണ്ടിയു‍ടെ അഭിമുഖങ്ങള്‍ പ്രത്യേക പരിപാടിയായി അവതരിപ്പിക്കുന്നു.

സകല ചാനലുകളിലും ഉമ്മന്‍ ചാണ്ടി മയം. പത്രങ്ങളും സോഷ്യന്‍ മീഡിയയും നവമാധ്യമങ്ങളും നിറയെ ഉമ്മന്‍ ചാണ്ടിയാണ്. വാനോളം പുകഴ്ത്തി മുഖ്യമന്ത്രി മുതല്‍ മന്ത്രമാര്‍ വരെ !

അന്ന് ഉമ്മന്‍ ചാണ്ടിയെ ക്രൂശിക്കാന്‍ മുന്നില്‍ നിന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ വിളിച്ചപ്പോള്‍പോലും ഉമ്മന്‍ ചാണ്ടി അഭിമുഖത്തിനിരുന്നുകൊടുത്തു.

തന്‍റെ നിയമസഭാംഗത്വ ജൂബിലിയുടെ പേരില്‍ ഒരാഘോഷവും വേണ്ടെന്ന് ഉമ്മന്‍ ചാണ്ടി നേരത്തേ നിര്‍ദ്ദേശിച്ചിരുന്നതാണ്. പാര്‍ട്ടിയും മുന്നണിയും ആഘോഷം വേണ്ടെന്നും വച്ചിട്ടുണ്ട്. പക്ഷേ നാടുമുഴുവന്‍ നടക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള ആഘോഷമാണ്.

ലോകത്തുതന്നെ പാര്‍ലമെന്‍ററി രംഗത്തെ വേറൊരു നേതാവിനും ലഭിച്ചിട്ടില്ലാത്ത അംഗീകാരമാണ് ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചതെന്നും അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന നേതാവാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

publive-image

മന്ത്രി വിഎസ് അനില്‍കുമാര്‍ പഴയ നിയമസഭാ ഹാളിനുള്ളില്‍ വച്ച് അദ്ദേഹവുമായി അഭിമുഖം നടത്തി. സ്പീക്കര്‍, മന്ത്രിമാര്‍, കക്ഷിരാഷ്ട്രീയ ഭേദമന്യേ നേതാക്കളൊക്കെ അഭിനന്ദിച്ചു. ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ ആശംസകള്‍ നേരാനെത്തുന്ന നേതാക്കളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ഉയരുന്ന ഗ്രാഫ് !

പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളു എന്നിരിക്കെ ഉമ്മന്‍ ചാണ്ടിയുടെ ഗ്രാഫ് കേരളത്തില്‍ ഒന്നാമതാണ്. രണ്ടാമനുമായും മറ്റുള്ളവരുമായും ബഹുദൂരം മുന്നില്‍. അത് അതിവേഗം കുതിക്കുകയുമാണ്. അതദ്ദേഹത്തെ വീണ്ടും എവിടെവരെ എത്തിക്കും എന്നതാണ് കേരളം കാത്തിരിക്കുന്നത്.

 

oommen chandy
Advertisment