Advertisment

കേരളത്തിലേക്കുള്ള ഭക്ഷ്യധാന്യത്തിന്റെ അഡീഷണല്‍ വിഹിതം വെട്ടിച്ചുരുക്കല്‍; വിവേചനമില്ലാതെ എല്ലാ സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായ വിഹിതം നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി

New Update

തിരുവനന്തപുരം: കേരളത്തിന് നല്‍കികൊണ്ടിരുന്ന രണ്ട് ലക്ഷം ടണ്‍ ഭക്ഷ്യധാന്യത്തിന്റെ അഡീഷണല്‍ അലോട്ട്‌മെന്റ് യാതൊരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തിവെച്ചത് എത്രയും വേഗം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു.

Advertisment

publive-image

ഭക്ഷ്യധാന്യം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി റേഷനിങ് സംവിധാനത്തെ ആശ്രയിക്കുന്നവര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ ജനവിഭാഗങ്ങളേയും ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ഉമ്മന്‍ചാണ്ടി കത്തില്‍ ചൂണ്ടിക്കാട്ടി.

സബ്‌സിഡി നിരക്കിലുണ്ടായിരുന്ന ഭക്ഷ്യധാന്യങ്ങളുടെ വില അടിക്കടി ഉയര്‍ത്തുക വഴി കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ അട്ടിമറിച്ചുവെന്നും അധിക ഭക്ഷ്യധാന്യങ്ങളുടെ നീക്കിയിരുപ്പില്‍ നിന്നും വിവേചനരഹിതമായി എല്ലാ സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായ വിഹിതം നല്‍കാന്‍ തയ്യാറാകണമെന്നും ഉമ്മന്‍ചാണ്ടി പ്രധനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

Advertisment