Advertisment

ദീപാ നിശാന്ത് മാത്രമല്ല, അവാര്‍ഡ് ജേതാക്കള്‍പോലും ചടങ്ങ് ബഹിഷ്കരിച്ചു. ഊര്‍മിള ഉണ്ണി ഒറ്റപ്പെടുന്നു

New Update

publive-image

Advertisment

കോഴിക്കോട് : നടി ആക്രമിക്കപ്പട്ട കേസിലെ മുഖ്യപ്രതി നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാന്‍ ആവശ്യം ഉന്നിയിച്ച ഊര്‍മിള ഉണ്ണിക്കെതിരെ പ്രതിഷേധം ശക്തമായി.

നേരെത്ത ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്‌ പ്രഖ്യാപിച്ച പിന്നാലെ താരം പങ്കെടുക്കുന്ന ചടങ്ങ് അവാര്‍ഡ് ലഭിച്ച വിദ്യാര്‍ത്ഥികളും ബഹിഷ്‌കരിച്ചു .

കോഴിക്കോട് നടക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ് ദാന ചടങ്ങാണ് പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ബഹിഷ്‌കരിച്ചിരിക്കുന്നത്. ഗുരുവയുരപ്പന്‍ കോളജിലെ ഇന്റര്‍സോണ്‍ നാടക മത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികളാണ് ചടങ്ങ് ബഹിഷ്‌കരിക്കുന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

അബിമല്‍, ഉണ്ണിമായ, ഗോകുല്‍, അജയ് വിജയന്‍, കീര്‍ത്തന മുരളി, അപര്‍ണ വിനോദ്, രോഹിണി സജീര്‍, അംജദ് അലി എന്നീ അവാര്‍ഡ് ജേതാക്കളാണ് നിലാപാട് വ്യക്തമാക്കി രംഗത്ത് വന്നത്.

അബിമാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

ഞങ്ങളും ബഹിഷ്‌ക്കരിക്കുന്നു

ബഷീര്‍ പുരസ്‌കാര വേദിയില്‍ ഒരു എളിയ സമ്മാനം സ്വീകരിക്കുക എന്നത് ഞങ്ങളെ പോലെ വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക്,കുറച്ച് ഡിഗ്രീ കുട്ടികള്‍ക്ക് അന്താരഷ്ട്ര പുരസ്‌ക്കാരം സ്വീകരിക്കുന്നത് പോലെയോ അല്ലെങ്കില്‍ അതിനൊപ്പമോ തന്നെയാണ്.

പക്ഷെ നിലപാടുകളും , പൊളിറ്റിക്കല്‍ ആയിരിക്കുക എന്നതുമാണ് പ്രാധാന്യം എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.

ആയതിനാല്‍ ഇടംവലം നോക്കാതെ നാളെ നടക്കുന്ന ബഷീര്‍പുരസ്‌ക്കാര വേദിയില്‍ ഞങള്‍ കുറച്ചു കുട്ടികള്‍ പങ്കെടുക്കുന്നില്ല എന്ന് നിശ്ചയിച്ചിരിക്കുന്നു.

(കാലിക്കറ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തിന് മികച്ച നാടകമായി ഗുരുവായൂരപ്പന്‍ കോളേജിന്റെ നാടകം ;തൊട്ടപ്പന്‍; തിരഞ്ഞെടുക്കപ്പെട്ടതിനാണ് ഈ പുരസ്‌കാരത്തിന് ഞങ്ങള്‍ അര്‍ഹരായത്

malayala cinema
Advertisment