Advertisment

ഓപ്പോ റെനോ 4 പ്രോ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് ഉച്ചയ്ക്ക്നടന്നു

New Update

കഴിഞ്ഞ ദിവസം ഇന്ത്യൻ വിപണിയിലെത്തിയ ഓപ്പോ റെനോ 4 പ്രോ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് നടക്കും. ആമസോൺ, ഫ്ലിപ്പ്കാർട്ട്, മറ്റ് ഓൺലൈൻ, ഓഫ്ലൈൻ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെയെല്ലാം ഡിവൈസ് ലഭ്യമാകും. ഹോൾ-പഞ്ച് ഡിസ്‌പ്ലേ ഡിസൈനും ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. കമ്പനിയുടെ പ്രൊപ്രൈറ്ററി 65W സൂപ്പർവൂക്ക് 2.0 ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയും ഓപ്പോ റിനോ 4 പ്രോയിൽ നൽകിയിട്ടുണ്ട്.

Advertisment

publive-image

ഇന്ത്യയിൽ ഓപ്പോ റെനോ 4 പ്രോ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പനയാണ് ഇന്ന് ഉച്ചയ്ക്ക് നടക്കുന്നത്. ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ, പേടിഎം മാൾ, ടാറ്റ ക്ലിക്ക്, റിലയൻസ് ഡിജിറ്റൽ, ക്രോമ, സംഗീത, പൂർവിക എന്നിവയുൾപ്പെടെ വിവിധ ഓൺലൈൻ, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴി ഈ ഡിവൈസ് വിൽപ്പനയ്ക്കെത്തും. ഈ സ്മാർട്ട്ഫോണിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയൻറിന് 34,990 രൂപയാണ് വില. സ്റ്റാർറി നൈറ്റ്, സിൽക്കി വൈറ്റ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും.

ഓപ്പോ റെനോ 4 പ്രോ സ്മാർട്ട്ഫോണിന് മികച്ച ലോഞ്ച് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഈ ഡിവൈസ് വാങ്ങുമ്പോൾ 10 ശതമാനം ക്യാഷ്ബാക്ക്, കാഷിഫൈ വഴിയുള്ള എക്സ്ചേഞ്ച് ഡിസ്കൌണ്ട്, ഒമ്പത് മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ എന്നിവ ഈ ഡിവൈസ് വാങ്ങുമ്പോൾ ലഭിക്കുന്ന ഓഫറുകളാണ്. ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയിൽ ഈ ഡിവൈസിനായി മുൻകൂട്ടി ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് 1,000 "യുണീക്ക് ഗിഫ്റ്റ് ബോക്സുകൾ" ലഭ്യമാകുമെന്നും ഓപ്പോ അറിയിച്ചു.

ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള ഓപ്പോ റെനോ 4 പ്രോ ആൻഡ്രോയിഡ് 10 ബേസ്ഡ് കളർ ഒഎസ് 7.2 വിൽ പ്രവർത്തിക്കുന്നു. 6.5 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്‌സൽ) 3 ഡി ബോർഡർലെസ് സെൻസ് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്.

ഈ ഡിസ്പ്ലെയ്ക്ക് 90 ഹെർട്സ് റിഫ്രഷ്റേറ്റും 180 ഹെർട്സ് വരെ ടച്ച് സാമ്പിൾ റേറ്റും ഉണ്ട്. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി SoCയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. ഇതിനൊപ്പം 8 ജിബി എൽപിഡിഡിആർ 4 എക്‌സ് റാമും ഉണ്ട്. മൾട്ടി-കൂളിംഗ് സിസ്റ്റവും ഫോണിൽ നൽകിയിട്ടുണ്ട്.

oppo reno 4
Advertisment