Advertisment

ബി.ജെ.പി.യുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളെ പേടിച്ച് പ്രതിപക്ഷ ശത്രുക്കള്‍ ഒന്നിച്ചു: നരേന്ദ്ര മോദി

New Update



കട്ടക്ക്: ബി.ജെ.പി.യുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളെ പേടിച്ച് പ്രതിപക്ഷത്തുള്ള ശത്രുക്കള്‍ ഒന്നിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഒഡീഷയിലെ കടക്കില്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷകാഘോഷങ്ങളോടനുബന്ധിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'രാജ്യം കള്ളപ്പണത്തില്‍ നിന്ന് ജനങ്ങളുടെ ധനത്തിലേക്ക് മാറി. ഭരണത്തിനെതിരായ വികാരത്തെ മറികടന്നു. രാജ്യം'ജന്‍പഥി'ലൂടെയല്ല 'ജന്‍മത്തി' (ജനമനസ്) ലൂടടെയാണ് നീങ്ങുന്നത്"- അദ്ദേഹം പറഞ്ഞു.

മിന്നലാക്രമണം പോലുള്ള കഠിനമായ വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ ഞങ്ങള്‍ക്ക് മടിയില്ല. പ്രതിജ്ഞാബദ്ധതയിലാണ് അല്ലാതെ സംഭ്രമിപ്പിക്കലിലല്ല സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisment