Advertisment

ബീഹാറില്‍ ബിജെപിയുടെ സൗജന്യ കൊവിഡ് വാക്‌സിന്‍ വാഗ്ദാനം വിവാദത്തിലേക്ക്; ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളുടെ ഗതിയെന്താകുമെന്ന് പ്രതിപക്ഷം

New Update

publive-image

Advertisment

പാട്‌ന: ബീഹാര്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായ സൗജന്യ വാക്‌സിന്‍ പ്രഖ്യാപനം വിവാദത്തിലേക്ക്.

കൊവിഡ് വാക്‌സിന്‍ ലഭ്യമാകുന്നതോടെ ബീഹാറിലെ എല്ലാ വ്യക്തികള്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് ബിജെപിയുടെ വാഗ്ദാനം. കോണ്‍ഗ്രസ്, ആര്‍ജെഡി, എഎപി നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തി.

'കൊവിഡ് വാക്‌സിന്‍ വിതരണത്തെക്കുറിച്ചുള്ള പ്രഖ്യാപനം കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നു. വാക്‌സിനും വ്യാജവാഗ്ദാനങ്ങളും എപ്പോള്‍ ലഭിക്കുമെന്നറിയാന്‍ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന്റെ തീയതി ദയവായി നോക്കൂ'-എന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളുടെ ഗതിയെന്താകുമെന്നും ബിജെപിക്ക് വോട്ട് ചെയ്യാത്ത ഇന്ത്യക്കാര്‍ക്ക് വാക്‌സിന്‍ കിട്ടില്ലേയെന്നും എഎപി ചോദിച്ചു.

കൊവിഡ് വാക്‌സിന്‍ രാജ്യത്തിന്റേതാണ്. ബിജെപിയുടേതല്ല. വാക്‌സിനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നായിരുന്നു ആര്‍ജെഡിയുടെ പ്രതികരണം.

Advertisment