ഓറഞ്ച് തൊലി ഇങ്ങനെ ഉപയോഗിച്ചു നോക്കൂ; മുഖം വെട്ടിത്തിളങ്ങും ഓറഞ്ച് തൊലി ഇങ്ങനെ ഉപയോഗിച്ചു നോക്കൂ; മുഖം വെട്ടിത്തിളങ്ങുംഓറഞ്ച് തൊലി ഇങ്ങനെ ഉപയോഗിച്ചു നോക്കൂ; മുഖം വെട്ടിത്തിളങ്ങും

സത്യം ഡെസ്ക്
Monday, June 29, 2020

ഓറഞ്ച് തിന്നുകഴിഞ്ഞ് ഇനി തൊലി കളയാന്‍ നില്‍ക്കേണ്ട. ഓറഞ്ച് തൊലികള്‍ നിങ്ങളുടെ സൗന്ദര്യം കൂടി വര്‍ധിപ്പിക്കും. ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമായ ഓറഞ്ച് തൊലി ചര്‍മ്മത്തിന് കൂടുതല്‍ യുവത്വം വളര്‍ത്താന്‍ സഹായിക്കുന്നു. സൗന്ദര്യ സംരക്ഷണം മുന്‍ഗണനയായി കാണുന്ന ഏതൊരാള്‍ക്കും ഉത്തമ കൂട്ടാളിയാണ് ഓറഞ്ച് തൊലി. വിപണിയിലെ നിരവധി ക്രീമുകളിലും പായ്ക്കുകളിലും അടങ്ങിയ സാധാരണമായ ഘടകങ്ങളില്‍ ഒന്നാണ് ഓറഞ്ച് തൊലി.

മുഖക്കുരു, എണ്ണമയമുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്ന ആന്റിമൈക്രോബയല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളമായി ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഓറഞ്ച് തൊലി മൃത കോശങ്ങളെ പുറംതള്ളുന്നതിലൂടെ ചര്‍മ്മത്തിന് തിളക്കവും നല്‍കുന്നു. യഥാര്‍ത്ഥത്തില്‍, ഓറഞ്ചിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ സി തൊലികളില്‍ അടങ്ങിയിട്ടുണ്ട്.

ഓറഞ്ച് തൊലി ഉപയോഗിച്ച് ഫെയ്‌സ് പായ്ക്കുകളും ഫെയ്‌സ് ക്ലെന്‍സറുകളായി ഉപയോഗിച്ചാല്‍ നിങ്ങളുടെ ചര്‍മ്മം സ്വാഭാവികമായി തിളക്കം വരുത്താവുന്നതാണ്. ഓറഞ്ച് തൊലി, പൊടി രൂപത്തിലാണ് ഉപയോഗിക്കുന്നത്. അതിനായി നിങ്ങള്‍ ആദ്യം തൊലി ഉണക്കി പൊടിക്കണം.

6 മാസത്തേക്ക് നിങ്ങള്‍ക്ക് ഇത് അടച്ചുറപ്പുള്ള പാത്രത്തില്‍ സൂക്ഷിച്ച് ഫെയ്‌സ് പായ്ക്കുകള്‍ നിര്‍മ്മിക്കാനും ഉപയോഗിക്കാം. തിളക്കമുള്ള ചര്‍മ്മം ലഭിക്കുന്നതിനായി ഓറഞ്ച് തൊലി ഉപയോഗിച്ച് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില മികച്ച ഫെയ്‌സ് മാസ്‌കുകള്‍ നമുക്ക് നോക്കാം.

1 ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടിയും 2 ടീസ്പൂണ്‍ തൈരും എടുക്കുക. നന്നായി കൂട്ടികലര്‍ത്തുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയുക. ഇത് ചര്‍മ്മത്തെ പെട്ടെന്ന് പുനരുജ്ജീവിപ്പിക്കുന്ന ഒരു ഫെയ്‌സ് പായ്ക്കാണ്.

ടാന്‍ നീക്കംചെയ്യുന്നതിന് ഒരു നിശ്ചിത കാലയളവില്‍ ഈ ഫെയ്‌സ് വാഷ് ഉപയോഗിക്കാം.

1 ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടി, ഒരു നുള്ള് മഞ്ഞള്‍, 1 ടീസ്പൂണ്‍ തേന്‍ എന്നിവ നന്നായി യോജിപ്പിക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടുക, 5 മുതല്‍ 10 മിനിറ്റിനു ശേഷം ഏതെങ്കിലും സൗമ്യമായ ക്ലെന്‍സറോ റോസ് വാട്ടറോ ഉപയോഗിച്ച് മുഖം കഴുകുക.

ഒരു ടീസ്പൂണ്‍ ഓറഞ്ച് പൊടി എടുത്ത് 1 ടീസ്പൂണ്‍ ചന്ദനപ്പൊടിയും ഒരു ടീസ്പൂണ്‍ വാല്‍നട്ട് പൊടിയും ചേര്‍ത്ത് യോജിപ്പിക്കുക. അതിനുശേഷം 2 മുതല്‍ 3 തുള്ളി നാരങ്ങ നീരും 2 ടീസ്പൂണ്‍ റോസ് വാട്ടറും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം 5 മിനിറ്റ് മുഖത്ത് പുരട്ടി ഉണങ്ങാന്‍ വിടുക. തിളങ്ങുന്ന ചര്‍മ്മം ലഭിക്കാന്‍ ഈ ഫെയ്‌സ് പായ്ക്ക് ഉത്തമമാണ്.

×