Advertisment

അച്ചാറുകള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്; ഓറഞ്ച് തൊലി അച്ചാറിനെ കുറിച്ച് കേട്ടിട്ടുണ്ടോ...ഇല്ലെങ്കില്‍ ഒന്നു പരീക്ഷിച്ചോളു...

author-image
സത്യം ഡെസ്ക്
New Update

ഓറഞ്ച് കഴിച്ച് തൊലി വെറുതെ വലിച്ചെറിയുന്നവരല്ലേ നമ്മള്‍. ഇനിമുതല്‍ ഈ തൊലി കൊണ്ട് അച്ചാറുണ്ടാക്കി നോക്കൂ..അടിപൊളിയാണ്...

Advertisment

publive-image

വേണ്ട ചേരുവകള്‍

പഴുത്ത ഓറഞ്ച് തൊലി - 1 വലിയ ഓറഞ്ചിന്‍റെത്

വെള്ളുത്തുള്ളി - 4 അല്ലി

ഇഞ്ചി അരിഞ്ഞത് -1/4 ടീസ്പൂണ്‍

പച്ചമുളക് -2

മുളക്പൊടി -1.5 ടീസ്പൂണ്‍

മഞ്ഞള്‍പൊടി -3 നുള്ള്

ഉലുവ പൊടി - 3 നുള്ള്

കായപൊടി -3 നുള്ള്

വിനാഗിരി -3 ടീസ്പൂണ്‍

നല്ലെണ്ണ ,ഉപ്പു,കടുക് -പാകത്തിന്

കറിവേപ്പില -1 തണ്ട്

ഉണ്ടാക്കുന്ന വിധം

ഓറഞ്ച് തൊലി ചെറുതായി അരിഞ്ഞ് കുറച്ചു വെള്ളം ചേര്‍ത്ത് തിളപ്പിച് ,വെള്ളം ഊറ്റി എടുക്കുക. പാനില്‍ എണ്ണ ചൂടാക്കി കടുക്,കറിവേപ്പില ഇവ ചേര്‍ത് മൂപ്പിച്ച് ,വെള്ളുത്തുള്ളി ,ഇഞ്ചി ,പച്ചമുളക് ഇവ ചേര്‍ത് വഴടുക. ശേഷം തിളപ്പിച് വെള്ളം ഊറ്റി വച്ചിരിക്കുന്ന ഓറഞ്ച് തൊലി ചേര്‍ത് ഇളക്കുക. തൊലി എണ്ണയില്‍ കിടന്നു നന്നായി വരണ്ടു ഡ്രൈ ആയി വരണം,അതാണ് സ്വാദ് .

തൊലി നന്നായി വരണ്ടു വരുമ്പോള്‍ പാകത്തിന് ഉപ്പു ,മഞ്ഞള്‍പൊടി ,മുളക്പൊടി,ഉലുവപൊടി ,കായപൊടി ,ഇവ ചേര്‍ത് ഇളക്കി പച്ചമണം മാറികഴിയുമ്പോള്‍ വിനാഗിരി കൂടെ ചേര്‍ത് ഇളക്കി തീ ഓഫ് ചെയ്യാം.

ചൂടാറിയ ശേഷം വായു കടക്കാതെ കുപ്പിയിലാക്കി സൂക്ഷിക്കാം. ഉണ്ടാക്കിയ ഉടന്‍ തന്നെ ഉപയോഗിക്കാന്‍ പറ്റുന്ന അച്ചാര്‍ ആണ് ഇത്.കൂടാതെ വളരെ രുചികരവും.

food oranage pickle
Advertisment