Advertisment

കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ദഹിപ്പിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭയും അനുമതി നല്‍കി: വിശ്വാസികള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും മനുഷ്യത്വരഹിതമായ പെരുമാറ്റം ഉണ്ടാകരുതെന്നും സഭ

New Update

കൊച്ചി: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ദഹിപ്പിക്കാൻ ഓർത്തഡോക്‌സ് സഭയും അനുമതി നൽകി. വിശ്വാസികൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും മനുഷ്യത്വരഹിതമായ പെരുമാറ്റം ഉണ്ടാകരുതെന്നും ഓർത്തഡോക്‌സ് സഭ നിർദേശിച്ചു. നേരത്തെ ലത്തീൻ സഭയും യാക്കോബായ സഭയും കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിച്ചിരുന്നു.

publive-image

നിലവിലെ സാഹചര്യത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുകയാണ് വിശ്വാസികൾ ചെയ്യേണ്ടത്. മൃതദേഹം ദഹിപ്പിക്കുന്നതിന് സഭാ നേതൃത്വം അനുമതി നൽകുന്നുണ്ട്. നിലവിലെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്തിയാണ് ഈ തീരുമാനം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം സംസ്‌കാരം നടത്തേണ്ടത്. മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള നടപടികൾ അതത് ഇടവക വികാരിമാരുടെ നേതൃത്വത്തിൽ ഇടവക ചുമതലക്കാരുടെ സഹകരണത്തോടെ സ്വീകരിക്കണമെന്നും നിർദേശത്തിൽ പറയുന്നു

Advertisment