Advertisment

കുമ്പസാരം മറയാക്കി പീഡനം: ഒന്നാംപ്രതിയായ വൈദികന്‍ പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍; വിശ്വാസികള്‍ക്കിടയില്‍ സംഘര്‍ഷം

New Update

പത്തനംതിട്ട: കുമ്പസാര രഹസ്യം പുറത്തു പറയുമെന്ന് ഭീഷണി മുഴക്കി വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ ഒന്നാം പ്രതി ഫാ. എബ്രഹാം വര്‍ഗ്ഗീസ് പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലെത്തിയതിനെതിരെ വിശ്വാസികള്‍ക്കിടയില്‍ സംഘര്‍ഷം. മാതൃ ഇടവകയായ മുണ്ടിയപ്പള്ളി മാര്‍ഗ്രിഗോറിയസ് പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയതിനെതിരെയാണ് വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Advertisment

publive-image

പള്ളിയിലെത്തിയ വൈദികന്‍ വിശ്വാസികളുടെ ഒപ്പം നിന്നാണ് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്. ഇയാള്‍ പള്ളിയിലെത്തിയതിനെത്തുടര്‍ന്ന് വിശ്വാസികളില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

വൈദികന് ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യ സഹോദരന്‍ ബിനു കുരുവിള മാധ്യമപ്രവര്‍ത്തകരുമായി സ്ഥലത്ത് എത്തിയത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയിരുന്നു. പള്ളിയെ അപമാനിക്കാനാണ് വൈദികനും ബന്ധുക്കളും ശ്രമിക്കുന്നതെന്നാരോപിച്ച് വിശ്വാസികള്‍ പ്രതിഷേധിച്ചു.

പള്ളിയില്‍ മാധ്യമപ്രവര്‍ത്തകരെ എത്തിച്ച് ചിത്രീകരിക്കാനുള്ള അനുവാദം വൈദികന്റെ ബന്ധുവായ ബിനു കുരുവിള നേടിയിട്ടില്ലെന്ന് പള്ളി ഭാരവാഹികള്‍ അറിയിച്ചു. ഇതോടെ സംഘര്‍ഷം മൂര്‍ച്ഛിക്കുകയായിരുന്നു.

Advertisment