Advertisment

അഡാറ് ടീസറില്‍ വീണ്ടും തിളങ്ങി പ്രിയയും റോഷനും! വീഡിയോ വൈറല്‍! കാണൂ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഒരു അഡാറ് ലവ്. ചങ്ക്‌സ് എന്ന ചിത്രത്തിനു ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ഈ സിനിമ പാട്ടും ടീസറും പുറത്തിറങ്ങിയ ശേഷമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. അഡാറ് ലവിന്റെതായി പുറത്തിറങ്ങിയ മാണിക്യ മലരായ പൂവി എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയ തരംഗം ചെറുതൊന്നുമായിരുന്നില്ല.

publive-image

ഒറ്റ രാത്രി കൊണ്ടാണ് ഗാനരംഗം യൂടുബില്‍ ഹിറ്റായി മാറിയത്. ഗാനരംഗത്തിലൂടെ പ്രിയാ വാര്യരും റോഷനുമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. പാട്ടിനു പുറമെ ചിത്രത്തിന്റെ ടീസറും യുവഹൃദയങ്ങളുടെ മനസ് കീഴടങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെതായി പുതിയൊരു ടീസര്‍ കൂടി പുറത്തിറങ്ങിയിരിക്കുകയാണ്.

publive-image

ഒരു അഡാറ് ലവിന്റെ തമിഴ് പാട്ടിന്റെ ടീസറാണ് ഇറങ്ങിയിരിക്കുന്നത്. റോഷനും പ്രിയയും തന്നെയാണ് പുതിയ ടീസറില്‍ തിളങ്ങിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ ഒമര്‍ ലുലു തന്നെയാണ് പുതിയ ടീസര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

publive-image

ഷാന്‍ റഹ്മാന്റെ സംഗീതവും ആലാപനവും ടീസറിന്റെ മുഖ്യ ആകര്‍ഷണമാണ്. മലയാളത്തിനു പുറമെ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും അഡാറ് ലവ് മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

publive-image

ചിത്രീകരണം പുരോഗമിക്കുന്ന സിനിമ ഒരു റൊമാന്റിക്ക് കോമഡി ചിത്രമായാണ് സംവിധായകന്‍ അണിയിച്ചൊരുക്കുന്നത്. ഔസേപ്പച്ചന്‍ വാളക്കുഴിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനു സിദ്ധാര്‍ത്ഥ് ചായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് അച്ചു വിജയനാണ് എഡിറ്റിങ്ങ് ചെയ്യുന്നത്. അഡാറ് ലവ് സെപ്റ്റംബറില്‍ തിയ്യേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

https://www.facebook.com/omarlulu/videos/515818822148213/?t=1

Advertisment