Advertisment

ഒരു അവധികാലത്ത്...

New Update

ഇത്തവണത്തെ അവധിക്കാലം ഞാനും മക്കളും തനിച്ചു നാട്ടില്‍ അഘോഷിക്കാന്‍ തീരുമാനിച്ചു. സഹാധര്മിനിക് പ്രത്യേക സാഹചര്യത്തില്‍ അവധി കിട്ടാതെ വന്നപ്പോള്‍ മധ്യ വേനല്‍ അവധി കേരളത്തില്‍ തന്നെ ആവട്ടെ എന്ന് ഉറച്ചു .കുട്ടികളുമായി ഒറ്റക്കുള്ള അദ്യത്തെ യാത്രയായിരുന്നു. സ്ത്രീകള്ക്ക് ഒരു ധാരണ ഉണ്ട് അവര്ക്കെ കുട്ടികളെ പരിപാലിക്കാന്‍ കഴിയൂ എന്ന്. അവരുണ്ടെലെലെ കുട്ടികള്ക്ക്യ ഭഷണം ശരിയാക്കൂ എന്നാ ധാരണയും .അവരുടെ ആരോഗ്യം വസ്ത്രം എല്ലാം അവര്ക്കെ ശരിയാകൂ എന്നാ ധാരണയും .

Advertisment

മക്കളും ഒരു ത്രില്ലില്‍ ആണെന്നറിഞ്ഞപ്പോള്‍ പിന്നെ ഞാനും രണ്ടും കല്പിച്ചു ഉറച്ചു . ഫ്ലൈറ്റ് യാത്രയില്‍ പ്രതെയകിച്ചു അസ്വസ്തയൊന്നും ഉണ്ടാകാതപ്പോള്‍ ഞാന്‍ എടുത്ത തീരുമാനും കറക്റ്റ് എന്ന് ഞാനും ഉറച്ചു. ഫ്ലൈറ്റ് കൊച്ചിയില്‍ ലാന്ഡ് ‌ ചെയ്തപ്പോള്‍ മൂത്ത മകന്‍ പറഞ്ഞു “ പപ്പാ ഐ വില്‍ നോട ഈറ്റ് എനി ജങ്ക് ഓര്‍ പായ്ക്ക് ഫുഡ്‌ “ അത് എന്റെ ഉള്ളില്‍ ഒരു തീ പോലെ കടന്നു പോയി.

publive-image

ഞാന്‍ അവവനെ ക്രുദ്ധനായി നോക്കി . എന്താ പപ്പാ നോകുന്നത് എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ അതൊരു ചിരിയില്‍ ഒതുക്കി. എയര്പോവര്ട്ടി ല്‍ നിന്നും വീട്ടിലേക്കുള്ള വഴിയില്‍ അവനെ പിന്തിരിപ്പിക്കാന്‍ ഹോട്ടല്‍ കള്‍ ചൂണ്ടി കാണിച്ചത്‌ ഇളയ ആളെയാണ് കൂടുതല്‍ സന്തോഷിപിച്ചത്. മൂത്തയാള്‍ തന്റെ തീരുമാനത്തില ഉറച്ചപോലെ . എന്നാല്‍ വീട്ടിലെടിയപ്പോള്‍ എന്റെ സങ്കടം ഒക്കെ മാറി എന്നെ സഹായികാക്ന്‍ അമ്മമാര്‍ മത്സരിച്ചപ്പോള്‍. മക്കള്‍ വളരെ സന്തോഷത്തില്‍ ആയി .

എന്നാല്‍ ഒന്നൊന്നായി ഓരോരുത്തര്‍ തങ്ങളുടെ ഭവനതിലെക് വലിഞ്ഞപ്പോള്‍ നജ്ന്‍ ശരിക്കും പെട്ടപോലെയായി . അങ്ങനെ ആ ദിവസം നജ്നും മക്കളും ആ ഞായറാഴ്ച് ഒറ്റക്കായി. ബ്രേക്ക്‌ ഫാസ്റ്റ് എന്ത് വേണമെന്നുള്ള എന്റെ ചോദ്യത്തിന് . ദോശ സാംബാര്‍ പിന്നെ അപ്പം കറി എന്നൊക്കെ പറഞ്ഞപ്പോള്‍ നജ്ന്‍ അക്ഷരാര്ഥയത്തില്‍ ഞെട്ടി. ബ്രീഡ്‌ ഒമ്ലെറ്റ് എന്നാ എന്റെ കംപ്രോമ്യ്സേ അവര്‍ ചര്ച്ചകിടാതെ തള്ളി . അവസാനം പൂരി ദാല്‍ എന്നാ എന്റെ നോര്ത്ത് ഇന്ത്യന്‍ ഫോര്മു്ല അവര്‍ അംഗീകരിച്ചു. നമ്മുടെ ഡല്ഹി് വാസത്തില്‍ പഠിച്ച മെനു ഒന്ന് പയറ്റാനുള്ള അവസരവും . പല വര്ഷ ങ്ങള്‍ ഡല്ഹിു യില്‍ ജീവിച്ചതിന്റെ ഗുണം .

ദൈവത്തിനു നന്ദി പറഞ്ഞിട്ട് നജ്ന്‍ അടുക്കളയില്‍ കയറി മാവു കുഴച്ചു പൂരി ഉണ്ടാകക്നായി എന്റെ ഉദ്യമം . മാവു കുഴച്ചപ്പോള്‍ മാവിന് എന്റെ കയോട് തോന്നിയ അതെ സൌഹ്രദവും പ്രേമവും .ചപ്പാത്തി കോലിനും ചപ്പാത്തി പലകയും തമ്മില്‍ തോന്നിയപ്പോള്‍ എന്റെ സമനില തെറ്റി തുടങ്ങി . അപ്പോള്‍ പുത്രന്‍ വിളിച്ചു പറഞ്ഞു . “ പാപ യുവര്‍ ഫോണ്‍ ഈസ്‌ റിങ്ങിംഗ് “അതെ LIC agent ആണ് കഴിഞ്ഞ വര്ഷം അയാളെ പറ്റിച്ചു കടന്നു കളഞ്ഞതാണ് . ഇത്തവണ പക്ഷെ കഷി നജ്ന്‍ വരുന്നത് നേരത്തെ അറിഞ്ഞു .

വേറൊരു ദിവസം വരുവാന്‍ നജ്ന്‍ പറയുന്നതിന് മുന്പേി പുള്ളി ഫോണ്‍ ഓഫ്‌ ആക്കി. ഒരു പ്രകാരത്തില്‍ ഞാന്ആണദ്യത്തെ പൂരിയെ നരകത്തിലെ പാപിയെ പോലെ എണ്ണയില്‍ ഇട്ടതും അവന്റെ ശിഷ എന്നാ പോലെ കാളിംഗ് ബെല്‍ അടിക്കാന്‍ തുടങ്ങി. പുരി എണ്ണയില്‍ എന്നെഉ ഓര്ക്കാ്തെ ഞാന്‍ വാതില്‍ തുറക്കാനായി ഓടി . വാതില്‍ തുറന്നു അതെ അയാളാണ് LIC agent . വരാത്ത ചിരി വരുത്തി നജ്ന്‍ പറഞ്ഞു ഇരിക്കു നജ്ന്‍ ഇപ്പോള്‍ വരം എന്ന് പറഞ്ഞു അടുക്കളയിലേക്കു ഓടി .

പിന്നില്‍ നിന്നും അയാളുടെ ശബ്ദം തിരക്കില്ല സര്‍ . അടുക്കളയില്‍ എത്തിയപ്പോള്‍ പൂരിക് എന്നോട് വല്ലാത്ത ദേഷ്യം പോലെ അവന്‍ മുഖം ആകെ കറുപ്പിച്ചു .അടുക്കലയാകെ പുകയും . അവനെ ഞാന്‍ നേരെ വലിചെരിച്ഞ്ഞിട്ടു ബാക്കി പൂരികള്‍ ഒന്ന്‍ ഒന്നായി ചുട്ടു എടുത്തു . പിന്നീടു ദാല്‍ കറി ഉണ്ടാക്കി. ഞാന്‍ ഇത്തിരി സാവകാശം ആണ് എല്ലാം ഉണ്ടാക്കിയത് അയാള്‍ പോകുമല്ലോ എന്നോര്ത്ത ത്. അവസാനം അയാള്‍ പോളിസി ഒന്നൊന്നായി വിവരിച്ചു. മകന്‍ പലവട്ടും വിശക്കുന്നു എന്ന് പറഞ്ഞത് ഒന്നും അയാള്‍ കേട്ടില്ല എന്ന് നടിച്ചപോലെ.

ഞാന്‍ സഹധര്മി ണി യായി ഒന്ന് ദിസ്കുസ് ചെയട്ടെ എന്ന് പറഞ്ഞപ്പോള്‍ . ഇപ്പോള്‍ താനെ വിളിക്കാനായി അയാള്‍. പക്ഷെ പുള്ളി ഡ്യൂട്ടി യില്‍ ആണെന്നും ഫോണ്‍ എടുക്കില്ലെന്നും പറഞ്ഞു മനസിലക്കാന്‍ വളരെ കഷ്ടപ്പെട്ട്. . വൈകുന്നേരം വരം എന്ന് പറഞ്ഞു മനസില്ല മനസോടെ അയാള്‍ ഇറങ്ങി കുട്ടികള്ക്ക് ഭക്ഷണം വിളമ്പി കഴിക്കാന്‍ ഇരുന്നപ്പോള്‍ പുത്രന്‍ പറഞ്ഞു “ പാപ യുവര്‍ ദാല്‍ ഈസ്‌ ഗുഡ് ബട്ട്‌ പൂരി ഈസ്‌ ഹാവിംഗ് ബാദ് ടേസ്റ്റ് . ഒരു പ്രകാരത്തില്‍ അവനെ സമാധാനിപിച്ചു ഒന്ന് രണ്ടു പൂരി കഴിപ്പികാനോരുങ്ങുംപോള്‍ കാല്ലിംഗ് ബെല്‍ വീണ്ടും അടിച്ചു .

അതെ നിറഞ്ഞ പുഞ്ചിരി യോടെ ബ്രോകെര്‍ “ ഞാന്‍ ഇത്തിരി ബിസി ആണ് കുട്ടികള്ക്ക് ഭക്ഷണം കൊടുക്കുന്ന തിരക്കിലാണ്” . അതൊന്നും കേള്ക്കാ തെ അയാള്‍ എന്നോടോപ്പും ഭക്ഷണ മേശയില്‍ എത്തി . വിലപന്ക്കുള്ള വീടുകളെ കുറിച്ചും സ്ഥലത്തെ കുറിച്ചും വാചാലനായി . ഒരു പ്രകാരത്തില്‍ അയാളെ വേറൊരു ദിവസത്തേക്ക് പറഞ്ഞിട്ട് . വീണ്ടും മേശയില്‍ എത്തിയപ്പോള്‍ വീണ്ടും ഞാന്‍ കേട്ട് മറ്റൊരു കാല്ലിംഗ് ബെല്‍ ശബ്ദം....

benny g manali
Advertisment