Advertisment

പാല്‍ക്കാരന്‍ പയ്യനായി ടൊവീനോ; മധുപാല്‍ ചിത്രം ഒരു കുപ്രസിദ്ധ പയ്യന്‍ ട്രെയിലര്‍

author-image
ഫിലിം ഡസ്ക്
New Update

 

Advertisment

Image result for oru kuprasidha payyan

മധുപാലിന്റെ സംവിധാനത്തില്‍ ടൊവീനോ തോമസ് നായകനായെത്തുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്‍’ ട്രെയിലര്‍ പുറത്ത്. മുഴുനീള സസ്‌പെന്‍സ് നിറച്ചാണ് ചിത്രത്തിന്റെ ട്രയിലര്‍ ഒരുക്കിയിരിക്കുന്നത്. നവംബര്‍ ഒന്‍പതിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തില്‍ അജയന്‍ എന്ന പാല്‍ക്കാരനായാണ് ടൊവീനോ അഭിനയിക്കുന്നത്.

Image result for oru kuprasidha payyan

ഒരു കുപ്രസിദ്ധ പയ്യന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ജീവന്‍ ജോബ് തോമസാണ്. നൗഷാദ് ഷെരീഫ് ആണ് ചിത്രത്തിന്റ് ഛായാഗ്രഹണം. നിമിഷ സജയനാണ് നായിക.

ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ഈണം പകര്‍ന്നിരിക്കുന്നത്. 2012ല്‍ ലാലും ആസിഫ് അലിയും ഭാവനയും മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച ഒഴിമുറിയാണ് മധുപാല്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.

https://www.facebook.com/SouthLiveNews/videos/323372761551971/?t=0

Advertisment