Advertisment

നമ്മള്‍ തെരഞ്ഞെടുത്തുവിടുന്ന ഒരു M.P യ്ക്ക് ലഭിക്കുന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും എന്തൊക്കെയെന്നറിയുക. അറിയുമ്പോള്‍ ഞെട്ടിപ്പോകും

New Update

publive-image

ഭാരതത്തില്‍ ശരാശരി ഒരു വ്യക്തിയുടെ വാര്‍ഷിക വരുമാനം 2017 ലെ കണക്കനുസരിച്ച് ഒരു ലക്ഷത്തിനും അല്‍പ്പം മുകളിലാണ്. കേരളത്തില്‍ ഇത് ഒരു ലക്ഷത്തി ഇരുപതിനായിരം വരെയാണ്. അതായത് ഒരു വര്‍ഷം ഒരു വ്യക്തി ഒരു ലക്ഷം രൂപ വരെ സമ്പാദിക്കുന്നുണ്ട് എന്ന് സാരം.

Advertisment

എന്നാല്‍ നാം തെരഞ്ഞെടുത്തുവിടുന്ന M.P മാര്‍ക്ക് ഒരു വര്‍ഷം ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും എത്രയെന്നറിഞ്ഞാല്‍ ഒരു പക്ഷേ നമ്മള്‍ പോലും അമ്പരന്നുപോകും .അവര്‍ക്ക് ലഭിക്കുന്ന ബത്തയും അലവന്‍സും അത്രയ്ക്കാണ്.

ഒരു M.P ക്ക് പ്രതിമാസം 1,40, 000 രൂപ ഫിക്സ് ആയി ലഭിക്കുന്നു. ഇതില്‍ പ്രതിമാസ ശമ്പളം 50,000 + Constituency Allowance 45,000 + ഓഫീസ് അലവന്‍സ് 45,000 അങ്ങനെ ആകെ മൊത്തം 1,40,000.

ഇതുകൂടാതെ പ്രതിവര്‍ഷം നേരിട്ടുള്ള Arrears - 3,80,000 രൂപ, വിമാനയാത്ര വാര്‍ഷിക ബത്ത - 4,80,000 രൂപ , Unlimited ട്രെയിന്‍ യാത്രയ്ക്ക് റെയില്‍വേ യാത്രാ ബത്ത - 5000 , വെള്ളത്തിനുള്ള ബത്ത - 4000 രൂപ, വൈദ്യുതി ബത്ത - 4 ലക്ഷം രൂപ എന്നിങ്ങനെയും ലഭിക്കുന്നു.

ഒരു M.P ക്ക് ഒരു മാസം ശമ്പളം കൂടാതെ 1 ലക്ഷത്തി 51 ആയിരത്തി 833 രൂപ ബത്തയായി ലഭിക്കുന്നു. ഇത് ഒരു വര്‍ഷം ആകെ 18 ലക്ഷത്തി 22 ആയിരം രൂപയാണ്.

മാസ ശമ്പളവും ബത്തയും ചെര്‍ത്ത് ഒരു M.P ക്ക് പ്രതിമാസം 2,91,833 രൂപ ലഭിക്കുന്നുണ്ട്. അതായത് ഒരു വര്‍ഷം ഒരു M.P ക്ക് ലഭിക്കുന്ന തുക ഏകദേശം 35 ലക്ഷം രൂപയാണ്. ഞെട്ടിയോ ? ഇല്ലെങ്കില്‍ ഇതുകൂടി അറിയുക.

M.P മാര്‍ക്ക് കിട്ടുന്ന ശമ്പളത്തിനു യാതൊരു വിധമായ ടാക്സുകളും ബാധകമല്ല. ഇതുകൂടാതെ ഭാര്യക്കോ ഭര്‍ത്താവിനോ 34 വിമാനടിക്കറ്റുകള്‍ , Unlimited A/C ട്രെയിന്‍ യാത്ര ,കൂടാതെ പാര്‍ല മെന്റ്റ് സമ്മേളനം നടക്കുന്ന അവസരത്തില്‍ അധികമായി 8 വിമാനടിക്കറ്റുകള്‍ ഫ്രീ യായും ലഭിക്കുന്നു.

ബത്തയും ശമ്പളവും കൂടാതെ M.P മാര്‍ക്ക് 50000 യൂണിറ്റ് സൌജന്യ വൈദ്യുതി, 40 ലക്ഷം ലിറ്റര്‍ വെള്ളം, 1 ലക്ഷത്തി 70 ആയിരം സൌജന്യ ടെലിഫോണ്‍ കോളുകള്‍, താമസിക്കാന്‍ സൌജന്യ ബംഗ്ലാവ് /ഫ്ലാറ്റ് , ആവശ്യമായ ഫര്‍ണിച്ചറുകള്‍, എ.സി, എന്നിവയും ലഭ്യമാണ്. ഇവയുടെ പൂര്‍ണ്ണമായ മെയിന്റനന്‍സും സൌജന്യമാണ്. വീട് ലഭ്യമല്ലെങ്കില്‍ വീട്ടു വാടക വര്ഷം 4 ലക്ഷത്തി 20 ആയിരം രൂപ , ഫര്‍ണിച്ചര്‍ 75000 രൂപ ,ടെലഫോണ്‍ 90,000 രൂപ എന്നിങ്ങനെ തുക ലഭ്യമാകുന്നു. ഒരു വര്‍ഷം 40000 രൂപ മെഡിക്കല്‍ ബത്തയും ലഭിക്കുന്നുണ്ട്.

ഇതുകൂടാതെ സെക്യൂരിറ്റി ഗാര്‍ഡ് , സൌജന്യ ഇന്‍ഷുറന്‍സ്, ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ,സര്‍ക്കാര്‍ വക വാഹനം എന്നിവയും എം.പി മാര്‍ക്ക് ലഭിക്കുന്നു.

ഒന്നോര്‍ത്തു നോക്കുക ഇവരുടെ ജീവിതം എത്ര സുരക്ഷിതവും ആഡംബരം നിറഞ്ഞതുമാണെന്ന്.

നമ്മള്‍ ജനങ്ങള്‍ക്ക്, വോട്ടു നല്‍കാന്‍ മാത്രമാണ് ജനാധിപത്യത്തില്‍ അധികാരമുള്ളത്.ഇതുപോലെയുള്ള നിയമങ്ങള്‍ ഉണ്ടാക്കുന്നതും ,അത് നടപ്പാക്കുന്നതും ഒക്കെ നമ്മള്‍ തെരഞ്ഞെടുത്തുവിട്ട പ്രതിനിധികള്‍ എല്ലാം ചേര്‍ന്നാണ്.അവരുടെ ആവശ്യാനുസരണം.

Advertisment