Advertisment

ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ഓ.വി.ബി.എസ് ; 2018-ന് തുടക്കം കുറിച്ചു*

New Update

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ അവധിക്കാല വേദപഠന ക്ലാസുകൾക്ക് ജൂൺ 7-ന് വൈകിട്ട് 4 മണിക്ക് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ തുടക്കം കുറിച്ചു.

Advertisment

പ്രത്യേകമായി ക്രമീകരിച്ച ഗായകസംഘത്തിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ സണ്ഡേസ്ക്കൂൾ ഹെഡ്ബോയ് അയിന്‍ തോമസ് അജി , എം.ജി.ഓ.സി.എസ്.എം. സെക്രട്ടറി റെയ്ന എത്സ ബിജു എന്നിവർ ചേർന്ന് പതാകയുയർത്തി.

സെന്റ് ഗ്രീഗോറിയോസ് മഹാഇടവക വികാരി ഫാ. ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഓ.വി.ബി.എസ്. ഡയറക്ടർ ഫാ. മഹേഷ് തങ്കച്ചന്‍ ഭദ്രദീപം തെളിയിച്ച് വേദപഠന ക്ലാസുകളുടെ ഉത്ഘാടനം നിർവ്വഹിച്ചു.

ഇടവക ആക്ടിംഗ് സെക്രട്ടറി എബി തോമസ്, മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിയംഗം കോശി മാത്യൂ, സണ്ടേ സ്കൂള്‍ ഹെഡ്മാസ്റ്റർ കുര്യൻ വർഗ്ഗീസ്, സണ്ടേസ്കൂള്‍ സീനിയർ അഡ്വൈസർ പി.സി. ജോർജ്ജ് , 2018 ഓ.വി.ബി..എസ് ഡപ്യൂട്ടി സൂപ്രണ്ട് ഐസക്ക് വര്‍ഗ്ഗീസ് 2017 ഓ.വി.ബി.എസ് സ്റ്റാര്‍: മാസ്റ്റര്‍ ഫെബിന്‍ ജോണ്‍ ബിജു എന്നിവർ മുഖ്യ അതിഥികളായി ആശംസകള്‍ അറിയിച്ചു.

ഓ.വി.ബി.എസ്. സൂപ്രണ്ട് സിബു അലക്സ് ചാക്കോ സ്വാഗതവും സണ്ഡേസ്ക്കൂൾ സെക്രട്ടറി ഷാബു മാത്യൂ നന്ദിയും അർപ്പിച്ചു.

ഈ വർഷത്തെ ഓ.വി.ബി.എസ്. സോങ്ങ് ബുക്കിന്റെ പ്രകാശനം ഇടവക ട്രസ്റ്റി നവീന്‍ കുര്യനില്‍ നിന്നും ഏറ്റുവാങ്ങി സണ്ഡേസ്കൂൾ സെക്രട്ടറി ഷാബു മാത്യുവിനു നൽകികൊണ്ട് മഹാഇടവക വികാരി ഫാ. ജേക്കബ് തോമസ് നിർവ്വഹിച്ചു.

ഓഡിയോ സിഡിയുടെ പ്രകാശനം സണ്ഡേസ്ക്കൂൾ ട്രഷറാർ ഫിലിപ്സ് ജോണിൽ നിന്നും ഏറ്റുവാങ്ങി ഓ.വി.ബി.എസ്സ്. ബാൻഡ് മാസ്റ്റർ ജെസി ജെയ്സണു നൽകി കൊണ്ട് ഇടവക സഹവികാരി ഫാ. ജിജു ജോർജ്ജ് നിർവ്വഹിച്ചു.

*“ദൈവം നമ്മെ മനയുന്നു”* എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തിൽ, എഴുനൂറോളം കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട്, ജൂൺ 7 മുതൽ, വെള്ളി, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ വൈകിട്ട് 4.45 മുതൽ 6.45 വരെ എൻ.ഈ.സി.കെ. അങ്കണത്തിൽ ക്രമീകരിച്ചിരിക്കുന്ന ക്ലാസുകൾ ജൂൺ 21-ന് സമാപിക്കും. അന്നേദിവസം കുട്ടികളുടെ വർണ്ണശബളമായ റാലിയും, കലാപരിപാടികളും പൊതുസമ്മേളനവും ഉണ്ടായിരിക്കും.

kuwait
Advertisment