Advertisment

മാലിയില്‍ ഫ്രഞ്ച് വ്യോമാക്രമണത്തില്‍ 50 ഓളം അല്‍ ഖ്വായിദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

New Update

മാലി: മാലിയിൽ വ്യോമാക്രമണത്തിൽ അൽ-ക്വയ്ദയുമായി സഖ്യമുണ്ടാക്കിയ 50 ലധികം ജിഹാദികളെ തങ്ങളുടെ സൈന്യം വധിച്ചതായി ഫ്രഞ്ച് സർക്കാർ അറിയിച്ചു. ബുർകിന ഫാസോയുടെയും നൈജറിന്റെയും അതിർത്തിക്കടുത്തുള്ള പ്രദേശത്താണ് വെള്ളിയാഴ്ച ആക്രമണം നടന്നത്. ഇസ്ലാമിക കലാപം തടയാൻ സർക്കാർ പാടുപെടുകയാണെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി പറഞ്ഞു.

Advertisment

publive-image

“ഒക്ടോബർ 30 ന് മാലിയിൽ ബാർഖെയ്ൻ സേന നടത്തിയ ഓപ്പറേഷനില്‍ 50 ഓളം ജിഹാദികളെ വകവരുത്തുകയും ആയുധങ്ങളും വസ്തുക്കളും കണ്ടുകെട്ടുകയും ചെയ്തു,” പാർലി പറഞ്ഞു. മുപ്പതോളം മോട്ടോർ സൈക്കിളുകൾ നശിപ്പിച്ചതായും അവർ പറഞ്ഞു.

പ്രദേശത്ത് ഒരുവലിയ മൊട്ടോര്‍സൈക്കിള്‍ സംഘം ഡ്രോണ്‍ നിരീക്ഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൈന്യം ഓപ്പറേഷന്‍ ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. രക്ഷപ്പെടാനായി ഭീകരര്‍ മരങ്ങൾക്കടിയിലേക്ക് നീങ്ങിയപ്പോൾ, ഫ്രഞ്ച് സൈന്യം രണ്ട് മിറേജ് ജെറ്റുകളും ഒരു ഡ്രോണും മിസൈലുകൾ വിക്ഷേപിക്കാൻ അയച്ചതായും ഇത് ഭീകരരെ നശിപ്പിക്കാന്‍ സഹായകമായതായും പാര്‍ലി വ്യക്തമാക്കി.

നാല് തീവ്രവാദികളെ പിടികൂടിയതായി സൈനിക വക്താവ് കേണൽ ഫ്രെഡറിക് ബാർബി പറഞ്ഞു. സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയതായി അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗ്രേറ്റർ സഹാറയിലെ ഇസ്ലാമിക് സ്റ്റേറ്റിനെ ലക്ഷ്യമിട്ട് മറ്റൊരു ഓപ്പറേഷൻ നടക്കുന്നുണ്ടെന്നും മൊത്തം 3,000 സൈനികരുണ്ടെന്നും ബാർബി പറഞ്ഞു. ഏകദേശം ഒരു മാസം മുമ്പ് ആരംഭിച്ച ഓപ്പറേഷൻ ഫലങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

terror attack
Advertisment